ആഹാരം ചൂടോടെ ഫ്രിഡ്ജില്‍ വയ്ക്കരുത് എന്ന് പറയുന്നതിന്റെ കാരണം

ആഹാര സാധനങ്ങൾ സൂക്ഷിക്കാനായാണ് ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ ഫ്രിഡ്‌ജ്‌ ഒരു അവശ്യ വസ്തുവുമായി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്താൽ ഉടൻ കഴിക്കുന്നതാണ് ആരോഗ്യകരമെങ്കിലും സമയക്കുറവു മൂലം എല്ലാവരും നേരത്തെ തന്നെ പാകം ചെയ്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് പതിവ്.

ഈ രീതി നൂറു ശതമാനം സുരക്ഷിതമാണ് എന്നു പറയാനാവില്ല. ഫ്രിഡ്ജിന്റെ താപനിലക്രമീകരണം, പവര്‍ സപ്ലൈ, ഫ്രിഡ്ജ് കൈകാര്യം ചെയ്യുന്ന രീതി, ഫ്രിഡ്ജിനുള്ളില്‍ ആഹാരം സ്റ്റോര്‍ ചെയ്തിരിക്കുന്ന രീതി എന്നിവയെല്ലാം ഭക്ഷണത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഭക്ഷണം കൂടുതല്‍ ദിവസങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച്‌ ഉപയോഗിക്കുന്ന രീതിപിന്തുടരരുത്, പ്രത്യേകിച്ച് മാംസാഹാരങ്ങൾ.

Read More: ദിവസവും ഓരോ ഗ്ലാസ് ലെമൺ ടീ കുടിച്ചാൽ നിരവധിയുണ്ട് ഗുണങ്ങൾ

മാത്രമല്ല, ചൂട് പോകാതെ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ പലരും അത് ശ്രദ്ധിക്കാറില്ല. ചൂടോടെ ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കരുത് എന്ന് പറയുന്നതിന് ഒരു കാരണമുണ്ട്. ചൂടോടെ ആഹാരം പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുമ്പോൾ ഭക്ഷണത്തിന്റെ പുറമെമേയുള്ള ഭാഗം പെട്ടെന്നു തണുക്കുകയും ഉള്‍ഭാഗം അല്പസമയം കൂടി ചൂടായിരിക്കുകയും ചെയ്യും. ഇതു സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നു . ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിനുള്ളിലെ താപനില പെട്ടെന്ന് ഉയര്‍ത്തുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു ഭക്ഷണങ്ങള്‍ക്കും കേടുവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണം ചൂടുമാറിയ ശേഷം മാത്രം പാത്രങ്ങളിലാക്കി അടച്ചു ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണു നല്ലത്.

Story highlights- never put hot food in the fridge