പാട്ടുവേദിയിൽ അവിസ്മരണീയ നിമിഷം സമ്മാനിച്ച് അക്ഷിത്ത്; കണ്ണീരണിഞ്ഞ് ദീപക് ദേവ്- വീഡിയോ

January 26, 2021

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ പ്രിയ പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണ് ലഭിച്ച അതേ പിന്തുണ രണ്ടാം സീസണിലും ടോപ് സിംഗറിന് പ്രേക്ഷകർ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് നൂറോളം എപ്പിസോഡുകൾ പിന്നിടുമ്പോൾ ഓരോ കുരുന്നു ഗായകർക്കും ഒട്ടേറെ ആരാധകരുമായി. വിസ്മയകരമായ നിമിഷങ്ങളാണ് രണ്ടാം സീസണിലും ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. അങ്ങനെയൊരു പ്രകടനം കാഴ്ചവയ്ക്കുകയാണ് മത്സരാർത്ഥിയായ അക്ഷിത്ത്.

തുടക്കം മുതൽ തന്നെ ഓരോ റൗണ്ടിലൂടെയും കൂടുതൽ മികവ് പുലർത്തുന്ന ഗായകനാണ് അക്ഷിത്ത്. ‘സാമ്യമകന്നോരുദ്യാനമേ..’ എന്ന ഗാനത്തിലൂടെയാണ് അക്ഷിത്ത് പാട്ടുവേദിയിൽ വിസ്മയമൊരുക്കിയത്. പാട്ടിന്റെ ഭാവം അതേപടി പകർത്തിയ അക്ഷിത്തിന്റെ ആലാപനത്തിലുടനീളം വിധികർത്താക്കൾ ആവേശത്തിലായിരുന്നു. കയ്യടിച്ചും, അഭിനന്ദിച്ചും അവർ അക്ഷിത്തിന് പ്രോത്സാഹനം നൽകി.

സംഗീത യാത്രയിൽ അക്ഷിത്ത് മുദ്ര പതിപ്പിച്ച ഗാനം എന്നാണ് എം ജി ശ്രീകുമാർ വിശേഷിപ്പിച്ചത്. അതേസമയം, ദീപക് ദേവിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. കണ്ണീരണിഞ്ഞാണ് ദീപക് ദേവ് പാട്ടിന് അഭിനന്ദനം അറിയിച്ചത്. അത്രത്തോളം ആഴത്തിൽ ആലാപനത്തിലൂടെ കയറിക്കൂടി അക്ഷിത്ത്.

Read More:ദേശീയഗാനം പിയാനോയിൽ വായിച്ച് റെക്കോർഡ് നേടിയ നാലു വയസുകാരൻ; സ്റ്റാറാണ് യൊഹാൻ

ദേവി എന്ന ചിത്രത്തിൽ വയലാർ രാമവർമ്മയുടെ വരികൾക്ക് ഖരഹരപ്രിയ രാഗത്തിൽ ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനമാണ് ‘സാമ്യമകന്നോരുദ്യാനമേ..’. കെ ജെ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഗാനമാണിത്.

Story highlights- akshith viral video