കവിതപാടി യുഎസ് ചരിത്രത്തിലേക്ക് നടന്നുകയറിയ അമാൻഡ എന്ന പെൺകുട്ടി

Amanda Gorman makes history as youngest known inaugural poet

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് അഭിന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങുകയാണ് കവിതയിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറിയ ഒരു പെൺകരുത്ത്. അമേരിക്കയിലെ യുവകവികളിൽ ശ്രദ്ധേയയാണ് അമാൻഡ ഗോർമാൻ എന്ന 22 കാരി. അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനെ സാഹിത്യസമ്പന്നമാക്കാൻ അധികൃതർ തിരഞ്ഞെടുത്തതും ഈ യുവ പ്രതിഭയെയാണ്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റ അവസരത്തിലാണ് സ്വന്തം കവിതയിലൂടെ അമാൻഡ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. നാം കയറുന്ന കുന്ന് (The Hill We Climb) എന്ന കവിതയിലെ ശക്തമായ വരികളിലൂടെയാണ് അമാൻഡ ചരിത്രത്തിലേക്കും നടന്നുകയറിയത്. അധ്വാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിജീവനത്തിലെ സന്തോഷത്തെക്കുറിച്ചും ഈ കവിതയിലൂടെ അമാൻഡ പറഞ്ഞുവെച്ചു. ഒപ്പം ജനാധിപത്യത്തിന്റെ ശക്തിയെക്കുറിച്ചും കവിതയിൽ അമാൻഡ സൂചിപ്പിക്കുന്നുണ്ട്.

Read also:കാൻസർ രോഗികൾക്കായി ജീവിതം സമർപ്പിച്ച അപൂർവ വനിത ഡോ. ശാന്ത ഓർമ്മയാകുമ്പോൾ…

അതേസമയം മിഷേൽ ഒബാമ, ഹിലാരി ക്ലിന്റൺ തുടങ്ങി നിരവധി പ്രമുഖർ അമാൻഡയുടെ കവിതയെ പ്രശംസിച്ചുകൊണ്ട് എത്തി. കുട്ടിക്കാലത്ത് പ്രസംഗവേദികളിൽ തിളങ്ങിയ അമാൻഡ 2017 ൽ അമേരിക്കയുടെ പ്രഥമ ദേശീയ യുവകവി പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

Story Highlights:Amanda Gorman makes history as youngest known inaugural poet