ത്രില്ലര്‍ പശ്ചാത്തലത്തില്‍ ബനേര്‍ഘട്ട ഒരുങ്ങുന്നു; നാല് ഭാഷകളില്‍ പ്രേക്ഷകരിലേയ്ക്ക്

January 28, 2021
Bannerghatta first look poster

കാര്‍ത്തിക് രാമകൃഷ്ണന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ബനേര്‍ഘട്ട എന്നാണ് ചിത്രത്തിന്റെ പേര്. ഷിബു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കാര്‍ത്തിക് രാമകൃഷ്ണന്‍. ബനേര്‍ഘട്ടയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. മഞ്ജു വാര്യരാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ നാല് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ബനേര്‍ഘട്ട. കോപ്പിറൈറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മിഥുന്‍ തരകനാണ് ചിത്രത്തിന്റെ നിര്‍മാണം. ബിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read more: വേഷപ്പകർച്ചയിൽ വീണ്ടും അമ്പരപ്പിച്ച് തങ്കച്ചൻ; ഹിറ്റായി സ്റ്റാർ മാജിക് വേദിയിലെ എയർഹോസ്റ്റസ് ബെറ്റി

അതേസമയം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ് പ്രേക്ഷകരിലേയ്‌ക്കെത്തിയ ചിത്രമാണ് കാര്‍ത്തിക് നായകനായെത്തിയ ഷിബു. ചിത്രത്തില്‍ കാര്‍ത്തിക് രാമകൃഷ്ണനൊപ്പം അഞ്ജു കുര്യനും പ്രധാന കഥാപാത്രമായെത്തി. അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഷിബു എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Bannerghatta first look poster