‘ആര്‍ക്കറിയാം’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത് 72-കാരനായി

January 28, 2021
Biju Menon's character look for Aarkkariyam movie

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ബിജു മേനോന്റെ പുതിയ ലുക്ക്. ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ചിത്രത്തില്‍ 72 വയസ്സുകാരനായാണ് ബിജു മേനോന്‍ എത്തുന്നത് എന്നതാണ് പ്രധാന ആകര്‍ഷണം.

പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനാണ് ചിത്രത്തിലെ ബിജു മേനോന്‍ കഥാപാത്രം. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആര്‍ക്കറിയാം എന്ന സിനിമയ്ക്കുണ്ട്.

Read more: ഹരിവരാസനം രചിച്ച കോന്നോത്ത്‌ ജാനകിയമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് മകൾ- വീഡിയോ

ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റേയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

സംവിധായകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നേഹ അയ്യരും യക്ഷന്‍ ഗാരി പെരേയ്രായും ചേര്‍ന്ന് ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നു.

Story highlights: Biju Menon’s character look for Aarkkariyam movie