ഭീമന്‍ തിമിംഗലത്തിന്റെ അസാധാരണമായ ഇരപിടിക്കല്‍ തന്ത്രം: വൈറലായി ആകാശദൃശ്യം

January 19, 2021
Drone Footage of Eden's Whale Trap

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. ഒരു വിരല്‍ത്തുമ്പിനരികെ ഇത്തരം ദൃശ്യങ്ങള്‍ ലഭ്യമാകുന്നതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണവും ഏറിവരികയാണ്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഡ്രോണ്‍ ക്യമാറയില്‍ പതിഞ്ഞ ഒരു കടല്‍ക്കാഴ്ച. കൂറ്റന്‍ തിമിംഗലത്തിന്റെ ഇരപിടിക്കല്‍ ദൃശ്യമാണ് ഈ വീഡിയോയില്‍. അതിവിദഗ്ധമായ തന്ത്രം ഉപയോഗിച്ചാണ് ഈ ഭീമന്‍ തിമിംഗലം ഇര പിടിക്കുന്നത്. നിമിഷങ്ങളോളം വായ പിളര്‍ന്ന് വെള്ളത്തിന്റെ മുകള്‍ഭാഗത്തായി തിമിംഗലം നില്‍ക്കുന്നു. ചെറു മത്സ്യങ്ങള്‍ വായിലേയ്ക്ക് അകപ്പെടുമ്പോള്‍ വായ അടച്ച് ഇരയെ അകത്താക്കുന്നു.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ ഫ്യൂഷന്‍ വിസ്മയത്തിന്; അതിഗംഭീരമായൊരു ‘മുക്കാല മുക്കാബല….’

ഏറെ കൗതുകം നിറയ്ക്കുന്നതാണ് ഈ ഇരപിടിക്കലിന്റെ ആകാശക്കാഴ്ച. ഈഡന്‍സ് തിമിംഗലം അഥവാ ബ്രൈഡ്‌സ് തിമിംഗലം എന്നൊക്കെ അറിയപ്പെടുന്ന തിമിംഗലത്തിന്റേതാണ് ഈ വീഡിയോ. ഉഷ്ണമേഖലകളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ഏകദേശം 70-90 ഡിഗ്രിയിലാണ് ഇവ വെള്ളത്തിന്റെ മുകള്‍ഭാഗത്തേയ്ക്ക് പൊങ്ങി വരാറുള്ളത്. ഇര പിടിച്ച ശേഷം വെള്ളത്തിലേയ്ക്ക് മടങ്ങുന്നതാകട്ടെ മുതുക് വളച്ച് പിന്നോട്ട് മറിഞ്ഞാണ്. 1200 മുതല്‍ 2000 കിലോഗ്രാം വരെയാണ് സാധരണ ഇത്തരം തിമിംഗലങ്ങളുടെ തൂക്കം.

Story highlights: Drone Footage of Eden’s Whale Trap