ചുണ്ട് വരള്‍ച്ച പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

Dry Lips Prevention Tips

തണുപ്പുകാലത്ത് മാത്രമല്ല ചൂടുകാലത്തും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുവരള്‍ച്ച. ദിവസംമുഴുവന്‍ എസി മുറിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരെയും ചുണ്ടു വരള്‍ച്ച കാര്യമായി അലട്ടാറുണ്ട്. വിറ്റാമിന്‍ സി, ബി 12, കാല്‍സ്യം എന്നിവയുടെ കുറവും ചുണ്ടുവരള്‍ച്ചയ്ക്ക് പലപ്പോഴും കാരണമാകാറുണ്ട്. ചുണ്ടുവരള്‍ച്ചയെ ചെറുക്കാന്‍ ചില മാര്‍ഗങ്ങളെ പരിചയപ്പെടാം.

1- ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് ശരീത്തിലെ ജലാംശത്തിന്റെ തോത് നിലനിര്‍ത്താന്‍ സഹായിക്കും.
2- ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ലിപ് ബാം പുരട്ടുക
3- വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
4- പഞ്ചസാര ഉപയോഗിച്ച് ചുണ്ട് സ്‌ക്രബ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കാന്‍ സഹായിക്കും. ഇതുവഴി ഒരു പരിധി വരെ ചുണ്ട് വരള്‍ച്ചയെയും തടയാം.
5- രാവിലെ പല്ല് തേച്ചതിനു ശേഷം ബ്രെഷ് ഉപയോഗിച്ച് മൃതകോശങ്ങളെ നീക്കം ചെയ്യുന്നതും നല്ലതാണ്.
6- രാത്രി ഉറങ്ങുന്നതിന് മുമ്പ് ചുണ്ടില്‍ അല്പം നെയ്യോ വെളിച്ചെണ്ണയോ പുരട്ടുന്നതും ചുണ്ട് വരള്‍ച്ചയെ ചെറുക്കാന്‍ സഹായിക്കും.

Story highlights: Dry Lips Prevention Tips