ബഹിരാകാശത്ത് പൊട്ടിമുളച്ച പ്രതീക്ഷയുടെ നാമ്പ്- അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെടി മുളച്ചു

January 31, 2021

പുത്തൻ പരീക്ഷണങ്ങൾക്ക് കരുത്തേകി ബഹിരാകാശ നിലയത്തിൽ പച്ചപ്പ് പൊട്ടിമുളച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വെജിറ്റബിൾ പ്രൊഡക്ഷൻ സിസ്റ്റത്തിലാണ് ആദ്യത്തെ ട്രാൻസ്പ്ലാൻറ് നടന്നത്. സ്പേസ് പ്ലാന്റ് റിസേർച്ചിന്റെ ഭാഗമാണിത്.ബഹിരാകാശത്തെ വിള ഉൽ‌പാദനത്തെക്കുറിച്ച് നാസ ഏറെക്കാലമായി ഗവേഷണം നടത്തുകയാണ്. കാരണം ചൊവ്വയിലേക്കുള്ള ദൗത്യം പോലുള്ള ദീർഘകാല പ്രോജക്ടുകളിൽ ബഹിരാകാശയാത്രികർക്ക് സസ്യങ്ങളിലൂടെ പോഷകങ്ങൾ നൽകാൻ കഴിയും എന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു പരീക്ഷണം.

സ്പേസ് എക്സ് ക്രൂ -1 മിഷനിലെ ആറുമാസത്തെ സയൻസ് മിഷനായി സ്റ്റേഷനിൽ എത്തിയ എക്സ്പെഡിഷൻ 64 ക്രൂ അംഗമായ നാസ ബഹിരാകാശയാത്രികൻ മൈക്ക് ഹോപ്കിൻസ്, വിഇജി -03 ഐയിൽ വിവിധതരം കടുക്, ചീര എന്നിവ ഇതിനോടകം പാകി കഴിഞ്ഞു. കളിമണ്ണ് അടിസ്ഥാനമാക്കിയുള്ള വളവും മറ്റും അടങ്ങിയ പ്രത്യേക തലയിണകളിൽ കടുക് നന്നായി വളരുന്നതായി അദ്ദേഹം വ്യക്തമാക്കി.

റെഡ് റോമൈൻ, ചീര വിത്തുകൾ എന്നിവ അടങ്ങിയ രണ്ട് സസ്യ തലയിണകൾ സാവധാനത്തിൽ മുളച്ച് മറ്റ് ചെടികൾക്ക് പിന്നാലെ നന്നായി വളരുന്നുണ്ട്. ഈ പരീക്ഷണം ശരിക്കും അത്ഭുതകരമാണെന്നും ബഹിരാകാശയാത്രികരുടെ നൈപുണ്യത്തിന്റെ ഉദാഹരണമാണെന്നുമാണ് വിലയിരുത്തുന്നത്. മെല്ലെയാണെങ്കിലും ചെടികൾ വളരുമെന്നത് വളരെ ആശ്വാസകരമായ കാര്യമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പുതിയ പുഷ്പങ്ങളും പൂന്തോട്ടങ്ങളും മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും നമ്മുടെ യാത്രകളിൽ ഭൂമിയുടെ ഒരു ചെറിയ ഭാഗം ഒപ്പം കൊണ്ടുപോകാമെന്നുമുള്ളത് സന്തോഷം പകരുന്നുവെന്നുമാണ് നാസ ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്.

Story highlights- First plant transplant takes place in International Space Station