ഇനി വീട്ടിലിരുന്നുതന്നെ വെർച്വലായി ഷോപ്പിംഗ് നടത്താം; പുതിയ സംവിധാനവുമായി മൈജി

January 1, 2021

സാങ്കേതിക വിദ്യയുടെ സഹായത്താൽ ഇനിമുതൽ ഉപഭോക്താക്കൾക്ക് വെർച്വലായി ഷോപ്പിംഗ് നടത്താം. പുതിയ സംവിധാനമൊരുക്കി മൈജി. വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങളുടെ സ്‍മാർട്ട് ഫോണിലൂടെ അല്ലെങ്കിൽ ലാപ്‌ടോപ്പിലൂടെ മൈജിയിൽ നിന്നും വെർച്വലായി ആവശ്യാനുസരണം ഇനിമുതൽ പർച്ചേഴ്‌സ് ചെയ്യാം. തികച്ചും ഷോപ്പിൽ പോയി പർച്ചേഴ്‌സ് നടത്തുന്നതിന് തുല്യമായ രീതിയിലാണ് വെർച്വൽ ഷോപ്പിംഗ് സംവിധാനം.

www.myg.in എന്ന വെബ്‌സൈറ്റില്‍ കയറി മുന്‍കൂട്ടി ഷോപ്പിംഗ് സ്ലോട്ട് ബുക്ക് ചെയ്താല്‍ ഇനിമുതൽ വീട്ടിലിരുന്നുകൊണ്ട് ഷോപ്പിംഗ് നടത്താം. ഇതിന് പുറമെ ഷോപ്പിംഗ് ചെയ്യുമ്പോൾ ഉപഭോക്താക്കള്‍ക്ക് നാട്ടിലോ, വിദേശത്തോ ഉള്ള പ്രിയപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്താനുള്ള സൗകര്യവും ഇതിനുണ്ട്. ഏറ്റവും പുതിയ മോഡലുകളുടെ അപ്‌ഡേറ്റ്, വിലവിവരങ്ങള്‍, ഓഫറുകള്‍ തുടങ്ങിയവ വിവരിക്കാന്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ് സൗകര്യവും വെർച്വൽ ഷോപ്പിംഗിൽ ലഭ്യമാണ്.

Read also:സ്‌നേഹത്തലോടലായി ഈ അച്ഛന്റെ പാട്ട്; സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ മകനായി പാടിയപ്പോള്‍…

ആവശ്യാനുസരണം ഗാഡ്ജറ്റുകള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും കഴിയും. നിങ്ങൾ ഓര്‍ഡർ ചെയ്ത ഗാഡ്ജറ്റുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാഡ്ജറ്റ് എക്‌സ്പ്രസ് ഡെലിവറിയായി നിങ്ങളുടെ വീട്ടിലെത്തും. ക്യാഷ് ഓണ്‍ ഡെലിവറിയും, ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യവും ഇതിൽ ലഭ്യമാണ്.

Story Highlights:myg introduce virtual shopping