മറന്ന പാഠഭാഗങ്ങൾ ഇനി ഈസിയായി റിവിഷൻ ചെയ്യാം 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ

January 2, 2021

മാസങ്ങൾക്ക് ശേഷം സ്‌കൂളുകളിലേക്ക് തിരിച്ച് എത്തുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍… കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇതോടെ വീട്ടിലെ ഓണ്‍ലൈന്‍ പഠനം മതിയാക്കി സ്കൂളുകളിലേക്ക് പോകാൻ ഒരുങ്ങുകയാണ് വിദ്യാർഥികൾ. ഇത്രയും നാൾ ഓണ്‍ലൈനിലൂടെ പഠിച്ച പാഠഭാഗങ്ങള്‍ ഒന്നുകൂടി റിവിഷന്‍ ചെയ്യാനുള്ള അവസരമായാണ് സ്‌കൂളുകള്‍ ഈ സമയം വിനിയോഗിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച കാര്യങ്ങള്‍ മറന്നുതുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷമിക്കേണ്ട…മൈ ട്യൂഷന്‍ ആപ്ലിക്കേഷനിലൂടെ അവ വീണ്ടും പഠിക്കാം. അഞ്ചാം ക്ലാസ്മുതല്‍ 12 ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ നിലവില്‍ മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. കേരളാ സിലബസിലാണ് പാഠഭാഗങ്ങള്‍ ലഭ്യമാവുക. 90 പ്ലസ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ പിന്നീട് കാണുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യവുമില്ല.

സിലബസിലുള്ള എല്ലാ പാഠഭാഗങ്ങളും വ്യക്തമായും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് മൈ ട്യൂഷന്‍ ആപ്ലിക്കേഷനിലെ ക്ലാസുകളിൽ ഒരുക്കിയിരിക്കുന്നത്. അതത് വിഷയങ്ങളിലെ വിദഗ്ധരാണ് കുട്ടികൾക്കായി മൈ ട്യൂഷന്‍ ആപ്ലിക്കേഷനിലൂടെ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നത്. ഹൈ ക്വാളിറ്റിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ കുട്ടികള്‍ക്കായി ഹോം ടെസ്റ്റ്, പേരന്റ്‌സ് കോര്‍ണര്‍ തുടങ്ങി നിരവധി സംവിധാനങ്ങള്ളും മൈ ട്യൂഷന്‍ ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Story Highlights:revision through 90 plus my tuition app