ഉടമയുടെ മരണത്തോടെ കോടീശ്വരനായ നായ- 36 കോടി രൂപയുടെ അവകാശിയായി ലുലു

February 16, 2021

പിതൃ സ്വത്തിനുവേണ്ടി മക്കൾ തമ്മിൽ തല്ലുന്ന കാലമാണ് കണ്മുന്നിൽ. ഈ സാഹചര്യത്തിൽ കോടിക്കണക്കിനു സ്വത്തിന്റെ ഏക ഉടമയായി മാറിയിരിക്കുകയാണ് ഒരു നായ. ബോർഡർ കോളി ഇനത്തിൽ പെട്ട ലുലു എന്ന എട്ടുവയസ്സുള്ള നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.

ടെന്നസിയിലെ നാഷ്‌വില്ലിലെ ബിൽ ഡോറിസ് എന്ന വ്യക്തിയുടെ നായയാണ് ലുലു. നായയുമായി വളരെയധികം ആത്മബന്ധം ബിൽ ഡോറിസ് പുലർത്തിയിരുന്നു. മരണത്തിനു മുൻപ് വിൽപത്രത്തിൽ അഞ്ച് ദശലക്ഷം യുഎസ് ഡോളറാണ് നായയുടെ പേരിൽ അദ്ദേഹം എഴുതിവെച്ചത്. അതായത് 36 കോടിയിലധികം ഇന്ത്യൻ രൂപ!

Read More: പന്ത്രണ്ടാം വയസിൽ കുടുംബഭാരം ചുമലിലേറ്റി, മുടങ്ങിയ പഠനവും പൂർത്തിയാക്കി; പ്രതിസന്ധികൾ തരണം ചെയ്ത സജിയുടെ സിനിമാക്കഥയെ വെല്ലുന്ന ജീവിതം

ബിൽ ഡോറിസിന്റെ സുഹൃത്തായ മാർത്ത ബർട്ടന്റെ സംരക്ഷണയിലാണ് ഇപ്പോൾ നായ. തന്റെ വളർത്തുമൃഗത്തെ പരിപാലിക്കുന്നതിനായി ബിൽ ഡോറിസ് പണം ഒരു ട്രസ്റ്റിലേക്ക് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അതേസമയം, നായയെ പരിപാലിക്കുന്നതിനായി തുക ബർട്ടന് ലഭിക്കുമെങ്കിലും അവരുടെ ഇഷ്ടത്തിനനുസരിച്ച് പണം ചെലവഴിക്കാൻ കഴിയുമെന്നല്ല. ന്യായമായ പ്രതിമാസ ചെലവുകൾക്കായി തുക ലഭിക്കുമെന്ന് മാത്രം. എന്തായാലും ഇപ്പോൾ കോടികളുടെ ഉടമയായ നായ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ്.

Story highlights- Dog inherits five million dollars from her dead owner