പൂരം കൊടിയേറി മക്കളേ; പുത്തന്‍ ദൃശ്യവിസ്മയവുമായി മലയാളികളുടെ ചിരി മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍….

February 17, 2021
Flowers comedy utsavam chapter2 Special

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഫ്ളവേഴ്സ് കോമഡി ഉത്സവത്തിന്റെ സെക്കന്റ് ചാപ്റ്ററിന് തുടക്കമായി. ഇനി മുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും രാത്രി 9.30 ന് ഫ്‌ളവേഴ്‌സ് ടിവിയില്‍ കോമഡി ഉത്സവം ചാപ്റ്റര്‍ 2 പ്രേക്ഷകര്‍ക്ക് ദൃശ്യ വിസ്മയങ്ങള്‍ സമ്മാനിയ്ക്കും.

ലോകടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത് ഒരു പരിപാടി പ്രേക്ഷകരിലേക്കെത്തിയത്. കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതും ദൃശ്യ വിസ്മയങ്ങളാണ്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്ളവേഴ്സ് കോമഡി ഉത്സവം വഴിയൊരുക്കി.

Read more: ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

പുത്തന്‍ വിസ്മയക്കാഴ്ചയുമായി മൈ ജി കോമഡി ഉത്സവം 2 പ്രേക്ഷകരിലേയ്ക്കെത്തുമ്പോള്‍ മലയാളികളുടെ സ്വീകരണമുറികളില്‍ ഇനി ചിരിമേളം ഉയരും. 360 ഡിഗ്രിയുടെ ചലനവിസ്മയമായി വിസ്താരയിലൊരുക്കിയ പ്രൗഡഗംബീരമായ വേദിയില്‍ ഒരുങ്ങുന്നു എന്നതാണ് ചിരിപ്പൂരത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ലോകമലയാളികള്‍ക്ക് ഇനി മനസ്സുനിറഞ്ഞ് ചിരിയ്ക്കാം. ഉള്ളുതുറന്ന് വിസ്മയക്കാഴ്ചകള്‍ ആസ്വദിയ്ക്കാം…

Story highlights: Flowers comedy utsavam chapter2 Special