നിറചിരിയോടെ ജൂനിയിര്‍ ചീരു; ആദ്യമായി മകനെ പരിചയപ്പെടുത്തി മേഘ്‌ന

February 14, 2021
Meghana Raj shares video of JR C

കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ഒരു സര്‍പ്രൈസിനെക്കുറിച്ച് തെന്നിന്ത്യന്‍ ചലച്ചിത്രതാരം മേഘ്‌ന രാജ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ സര്‍പ്രൈസ് ആരാധകര്‍ക്കായി സമ്മാനിച്ചിരിയ്ക്കുകയാണ് താരം. മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും മകനെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിഷ്‌കളങ്കതയോടെ ചിരിയിക്കുന്ന ജൂനിയര്‍ ചീരുവിനെ വീഡിയോയില്‍ കാണാം. ഒപ്പം മേഘ്‌നാ രാജിന്റേയും ചീരുവിന്റേയും ചില മനോഹരനിമിഷങ്ങളും.

‘എന്റെ ജനനത്തിനു മുമ്പേ നിങ്ങളെന്നെ സ്‌നേഹിച്ചിരുന്നു. അമ്മയോടും അപ്പയോടും വളരെയധികം സ്‌നേഹവും പിന്തുണയും കാട്ടിയതിന് ഇപ്പോള്‍ നമ്മള്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ഞാന്‍ നന്ദി പറയുന്നു. നിങ്ങളും കുടുംബമാണ്, നിരുപാധികമായി സ്‌നേഹിയ്ക്കുന്ന കുടുംബം. ഞാനും നിങ്ങളെ എല്ലാവരേയും സ്‌നേഹിയ്ക്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് മേഘ്‌ന മകന്റെ ക്യൂട്ട് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.

Read more: പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്‍’

തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ജൂണ്‍ എഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Story highlights: Meghana Raj shares video of JR C