മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ബെസ്റ്റാണ് കഞ്ഞിവെള്ളം

March 1, 2021
benefits of hair shampooing with rice water

വീടുകളിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളത്തിനുമുണ്ട് ഗുണങ്ങൾ ഏറെ. കഞ്ഞിവെള്ളം മുടിയുടെ സംരക്ഷണത്തിന് അത്യുത്തമമാണ്. മുടിയ്ക്ക് മാത്രമല്ല സൗന്ദര്യത്തിനും അത്യുത്തമമാണ് കഞ്ഞിവെള്ളം. മുടിയുടെ സംരക്ഷണത്തിന് കഞ്ഞിവെള്ളം എങ്ങനെയെല്ലാം സഹായിക്കുന്നു എന്നു നോക്കാം.

നല്ലൊരു കണ്ടീഷ്ണറാണ് കഞ്ഞിവെള്ളം. മുടിയില്‍ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയില്‍ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും. മുടിയുടെ വളര്‍ച്ചയ്ക്കും കഞ്ഞിവെള്ളം സഹായകരമാണ്. മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. താരനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ സഹായിക്കും. അതുപോലെ മുഖക്കുരുവിനും ശ്വാശ്വത പരിഹാരമാണ് കഞ്ഞിവെള്ളം. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഏറ്റവും നല്ല മാർഗങ്ങളിൽ  ഒന്നാണ് കഞ്ഞിവെള്ളം കൊണ്ട് കഴുത്ത് കഴുകുക എന്നത്.ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും മാത്രമല്ല മുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും കഞ്ഞിവെള്ളം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് മുതിർന്നവർ പറയാറുണ്ടെങ്കിലും ഇത് പലരും കാര്യമാക്കാറില്ല. എന്നാൽ കഞ്ഞിവെള്ളം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ്. ഇത് തിരിച്ചറിഞ്ഞാൽ ഇനിമുതൽ കഞ്ഞിവെള്ളം വെസ്റ്റ് ആവില്ല എന്നുറപ്പാണ്. കഞ്ഞിക്കൊപ്പം കഞ്ഞിവെള്ളം കുടിയ്ക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ്.

Story Highlights: benefits of hair shampooing with rice water