തലമുടിയുടെ കരുത്തിനും അഴകിനും സഹായിക്കുന്ന വിവിധതരം എണ്ണകൾ

മുടിയുടെ ആരോഗ്യവും അഴകും പരിപാലിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. വളരെയധികം ശ്രദ്ധയും കരുതലും മുടിയുടെ പരിപാലനത്തിന് ആവശ്യമുണ്ട്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എണ്ണ ഉപയോഗിച്ചുള്ള മസാജാണ്. മുടി വളരാൻ സഹായിക്കുന്നത് മുതൽ ശക്തിയും തിളക്കവും വരെ നൽകുന്ന എണ്ണകളുണ്ട്.

ലാവെൻഡർ ഓയിൽ മുടിയുടെ വളർച്ച വേഗത്തിലാക്കും. കോശങ്ങളുടെ വളർച്ച സൃഷ്ടിക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ലാവെൻഡർ ഓയിൽ സഹായിക്കും. ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിലുണ്ട്. അതുകൊണ്ട് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ലാവണ്ടർ ഓയിൽ മികച്ചതാണ്.

ബദാം ഓയിൽ ചർമ്മത്തിനും മുടിക്കും മികച്ചതാണ്. വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതുകൊണ്ട് ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം ഓയിൽ. മഗ്നീഷ്യത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ട് ഇത് മുടി പൊട്ടുന്നത് കുറയ്ക്കുകയും വളരാൻ സഹായിക്കുകയും ചെയ്യുന്നു.

Read More: അഭിനയത്തിന്റെ കാര്യത്തിൽ നവ്യ നായരെ വെല്ലാനാകില്ല; രമേഷ് പിഷാരടിയെ തോൽപ്പിച്ച് മത്സരാവേശത്തിൽ പ്രിയതാരം

മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള എണ്ണയാണ് ഒലീവ് ഓയിൽ. പ്രകൃതിദത്ത കണ്ടീഷനറുമാണ്. വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതുകൊണ്ട് മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്. മാത്രമല്ല, മുടിയെ മൃദുവാക്കുന്നു. ഈ എണ്ണ താരൻ പ്രതിരോധിക്കാൻ സഹായിക്കും, പ്രത്യേകിച്ച് നാരങ്ങ നീരുമായി സംയോജിപ്പിക്കുമ്പോൾ. ഒലിവ് ഓയിലിലൂടെ ചൂട് കൊണ്ട് മുടിക്കുണ്ടായ തകരാറുകൾ പരിഹരിക്കാൻ സാധിക്കും.

Story highlights- oils that helps hair growth