അഭിനയമികവിൽ അമ്പരപ്പിക്കാൻ ഇന്ദ്രൻസ്; ‘ഹോം’ ടീസർ എത്തി

March 16, 2021
home

അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാഷ് ഹോം’. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇന്ദ്രൻസിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. ഇന്ദ്രൻസിന്റെ 341 മത്തെ ചിത്രമാണ് ഹാഷ് ഹോം.

റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് രാഹുൽ സുബ്രഹ്‌മണ്യനാണ്. ഛായാഗ്രഹണം നീൽ നിർവഹിക്കുന്നു. ഇന്ദ്രൻസിന് പുറമെ ശ്രീനാഥ്‌ ഭാസി, നസ്ലിൻ, മഞ്ജു പിള്ള, മണിയൻപിള്ള രാജു, വിജയ് ബാബു, ജോണി ആന്റണി, ശ്രീകാന്ത് മുരളി തുടങ്ങിയ താരനിരകളും അണിനിരക്കുന്നുണ്ട്.

Read also:പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.

Read also:സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയുമായി ‘മേജര്‍’ ഒരുങ്ങുന്നു; സ്‌പെഷ്യല്‍ വിഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്.

Story Highlights: rojin thomas Movie home Official Teaser