ഇരു കൈകളിൽ ഭദ്രം ഈ പാലം; സഞ്ചാരികൾ തേടിയെത്തുന്ന അത്ഭുത പാലം

April 11, 2021

ദൈവ കരങ്ങളിലെ പാലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കഥയാണോ യാഥാർത്ഥ്യമാണോ എന്ന കാര്യത്തിൽ സംശയം തോന്നാം. പറഞ്ഞു വരുന്നത് വിയറ്റ്നാമിൽ കോ വാങ് എന്ന പാലത്തെ കുറിച്ചാണ്. ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഇരുകൈകളാൽ ഈ പാലത്തെ താങ്ങി നിർത്തിയതാണെന്നെ തോന്നുകയുള്ളു. അങ്ങനെയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ ഇതിനെ ദൈവ കാര്യങ്ങളിലെ പാലം എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കാടിന് നടുക്കുള്ള ഈ കോ വാങ് പാലം. ഈ സ്ഥലം കാണാൻ നിരവധി സഞ്ചാരികളാണ് ദിവസവും ഇങ്ങോട്ടേക്ക് എത്തുന്നത്.

സഞ്ചാരികൾക്ക് അത്രയും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചിട്ടുണ്ട് ഈ പാലം. ഫ്രഞ്ചുകാർ 1919 ൽ ടനാങ് എന്ന സ്ഥലത്ത് പണികഴിപ്പിച്ചത് ഹിൽസ്റ്റേഷന് സമീപത്തായാണ് 150 മീറ്റർ നീളത്തിൽ ഈ പാലം പണികഴിപ്പിച്ചത്. അന്നുമുതൽ തന്നെ ഇങ്ങോട്ടേക്ക് സഞ്ചാരികൾ എത്താറുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കാനും വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാനും കൂടി ആകർഷകമായ നിരവധി സൗകര്യങ്ങളും കൗതുക കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Read More: മലയാള സിനിമയ്ക്കൊരു കിടിലൻ ടെക്നോ ഹൊറർ ത്രില്ലർ; കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ചതുർമുഖം

നിരവധി പദ്ധതികളാണ് സഞ്ചാരികളെ ആകർഷിക്കാൻ വിയറ്റ്നാം ഗവൺമെന്റ് എല്ലാ വർഷവും നടപ്പിലാക്കുന്നത്. ഈ അത്ഭുത പാലം തേടി വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഇതിന് സമീപത്തായി പണി കഴിപ്പിച്ച കോട്ടയും മെഴുക് മ്യുസിയവും വളരെ പ്രശസ്തമാണ്. സഞ്ചാരികൾക്കായി കേബിൾ കാർ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Story highlights- cau vang bridge vietnam