കൊച്ചുമകളെ പിയാനോ പഠിപ്പിച്ച് ഇളയരാജ- വിഡിയോ പങ്കുവെച്ച് ശ്രുതി ഹാസൻ

April 30, 2021

സംഗീതസംവിധായകൻ ഇളയരാജഒ ട്ടേറെ ഗാനങ്ങളിലൂടെ ഭാഷാഭേദമന്യേ ആരാധകരെ സമ്പാദിച്ച വ്യക്തിയാണ് . ധാരാളം ക്ലാസ്സിക് ഗാനങ്ങൾ ഇളയരാജയുടേതായി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള കണ്ണാണ് ആലപിക്കാൻ ഭാഗ്യം ലഭിച്ചവർ ധാരാളമുണ്ടെങ്കിലും ഇളയരാജയിൽ നിന്നും പിയാനോ പഠിക്കാൻ ഭാഗ്യം ലഭിച്ച ഒരാളേയുള്ളു. മറ്റാരുമല്ല, ഇളയരാജയുടെ കൊച്ചുമകൾ.

ഇളയരാജയുടെ മകനും കോളിവുഡ് സംഗീതസംവിധായകനുമായ യുവൻ ശങ്കർ രാജ മകൾക്ക്, അച്ഛൻ പിയാനോ പഠിപ്പിക്കുന്ന വിഡിയോ പങ്കുവെച്ചതോടെയാണ് സംഗീത ലോകത്ത് ശ്രദ്ധേയമായത്. കൊച്ചുമകൾ പിയാനോയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുകയാണ് ഇളയരാജ. നടി ശ്രുതി ഹാസനും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Read More: രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും ആദരണീയനായ സംഗീതജ്ഞരിൽ ഒരാളാണ് ഇളയരാജ. നിരവധി ദേശീയ അവാർഡുകൾ, പത്മഭൂഷൺ, പത്മ വിഭുഷൺ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇളയരാജയെ 2020 ലെ ഹരിവരാസനം അവാർഡിന് കേരള സംസ്ഥാന സർക്കാറും തിരഞ്ഞെടുത്തു.

Story highlights- Ilaiyaraaja gives granddaughter piano lesson