വാക്‌സിനേഷൻ പൂർണ്ണം; ഇനി ഇസ്രയേൽ ജനതയ്ക്ക് മാസ്കിൽ നിന്നും മോചനം

April 20, 2021

ഇനി മാസ്‌ക് ഇല്ലാതെ മനുഷ്യൻ പരസ്പരം കാണുമോ എന്ന സംശയത്തിലാണ് ലോകം. ഒന്നര വർഷമായി മാസ്‌ക് ജീവിതത്തിലെ ഏറ്റവും പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. എല്ലാവരുടെയും ചിരികളും ചർച്ചകളുമെല്ലാം മാസ്കിനുള്ളിലേക്ക് മറഞ്ഞു. എന്നാൽ, അതിൽ നിന്നും മാറിനടന്നു കഴിഞ്ഞു ഇസ്രയേൽ.

ജനസംഖ്യയുടെ പകുതിയിലധികം പേർക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയതിനാൽ ഇസ്രയേൽ ഞായറാഴ്ച മുതലാണ് പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിയമത്തിൽ അയവ് വരുത്തിയത്. സ്റ്റോറുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവപോലുള്ള ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്‌കുകൾ ഇപ്പോഴും നിർബന്ധമാണെങ്കിലും ഈ മാറ്റം കൊവിഡിനെതിരായ ഇസ്രയേലിന്റെ പുരോഗതിയുടെ വ്യക്തമായ സൂചനയാണ്. ഇവിടെ ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സിൻ വിതരണമായിരുന്നു നടന്നത്.

കഴിഞ്ഞ ഒന്നര വർഷമായി ഇവിടെയും മാസ്‌ക് നിർബന്ധമായിരുന്നു. വാക്‌സിൻ വിതരണം വിജയകരമായതോടെ മറ്റൊരു വലിയ ചുവടുവയ്പ്പിലേക്കും രാജ്യം കടക്കുകയാണ്. സെപ്റ്റംബറിന് ശേഷം ആദ്യമായി സ്കൂളുകൾ ഇവിടെ വീണ്ടും തുറക്കുന്നു.

Read More: ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രങ്ങളിൽ ഒരേദിനം തുടക്കമിട്ട് നസ്രിയയും ഫഹദും

അതേസമയം, കണക്കുകൾ അനുസരിച്ച് ഇസ്രയേലിലെ ജനസംഖ്യയുടെ 60% പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്, 56% പേർക്ക് രണ്ടു ഡോസും ഉണ്ട്. ഇസ്രായേലിലെ ജനസംഖ്യ ഏകദേശം 9 ദശലക്ഷമാണ്. നിലവിൽ വാക്സിന് അർഹതയില്ലാത്ത 16 വയസ്സിന് താഴെയുള്ളവർഒഴികെ ഏകദേശം 81% ആളുകൾക്കും പൂർണ്ണമായി വാക്സിനേഷൻ നൽകിയിട്ടുണ്ട്.

Story highlights- Israel no longer requires people to wear masks outdoors