എന്തുകൊണ്ട് വീടിനുള്ളിലും മാസ്‌ക് ധരിക്കണം? കാരണം അറിയാം

April 30, 2021

കൊവിഡ് പ്രതിസന്ധി വളരെ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊറോണ വൈറസിന്റെ മാരകമായ ഒരു അവസ്ഥയിൽ ഈ പ്രസ്താവനയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. 2020 ന്റെ തുടക്കം മുതൽ ഇന്നുവരെ എല്ലാവരും മുടങ്ങാതെ മാസ്‌ക് ഉപയോഗിക്കുകയാണ്. മാസ്‌ക്കുകൾ‌ ചിലപ്പോൾ അസ്വസ്ഥരാക്കുന്നുവെങ്കിലും അവ നിങ്ങളുടെ സുരക്ഷയ്‌ക്കും നിങ്ങളുടെ പ്രിയപ്പെട്ടവർ‌ക്കുമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു പൊതുസ്ഥലത്തായിരിക്കുമ്പോൾ അപരിചിതരിൽ നിന്നും രോഗം പകരം എന്നും മറ്റുള്ളവർ രോഗവാഹകരായിരിക്കാം എന്നുമുള്ള അവബോധം എല്ലാവർക്കുമുണ്ട്. എന്നാൽ, വീടുകളിൽ ആ വസ്തുത എല്ലാവരും മറക്കുന്നു. ഒരേ കുടുംബമാണ് അതുകൊണ്ട് അവർ രോഗവാഹകരായിരിക്കില്ല എന്നത് തെറ്റായ ധാരണയാണ്. പുറത്തുപോയി ജോലി ചെയ്തിട്ട് വീട്ടിലേക്ക് എത്തുന്നവർ മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരിക്കാം എന്ന വസ്തുത ആരും ചിന്തിക്കുന്നില്ല എന്നതാണ് പ്രശ്നം.

ഈ സാഹചര്യത്തിൽ ആളുകൾ ശ്രദ്ധിക്കേണ്ടത് കൂടെയുള്ളത് ബന്ധുക്കളാകാം, കുടുംബമാകാം..പക്ഷെ വൈറസ് ആരുടേയും സുഹൃത്തോ ബന്ധുവോ അല്ല. ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ തുടങ്ങിയവ പാലിക്കുന്നതിനോടൊപ്പം പുറത്തുനിന്നും ഒരാൾ വീട്ടിലേക്ക് എത്തുമ്പോൾ മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കുക. അധിക മുൻകരുതലായി മാസ്ക് ധരിക്കാൻ സന്ദർശകരോട് നിങ്ങൾക്ക് മാന്യമായി ആവശ്യപ്പെടാം.

Read More: ‘കടൈക്കുട്ടി സിംഗ’ത്തിലെ നൃത്തരംഗം പങ്കുവെച്ച് സയേഷ- വിഡിയോ

സന്ദർശകർ ആരുമായിക്കൊള്ളട്ടെ, വീട്ടിൽ എന്തെങ്കിലും അറ്റകുറ്റപ്പണിക്ക് വരുന്നവരാണെങ്കിൽ പോലും കുടുംബാംഗങ്ങളും വരുന്നയാളും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുടുംബാംഗങ്ങൾ പുറത്തുനിന്ന് ആരെയും കണ്ടുമുട്ടുന്നില്ലെങ്കിലോ പുറത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നില്ലെങ്കിലോ, വീട്ടിലേക്ക് രോഗമെത്താനുള്ള സാധ്യത കുറവാണ്. എന്നാൽ ഒരാൾക്ക് ജലദോഷം പിടിപെട്ടാലും, മാസ്കുകളാണ് കുടുംബത്തിലെ ബാക്കി അംഗങ്ങളെ അസുഖത്തിൽ നിന്നും രക്ഷിക്കാൻ ഈ സാഹചര്യത്തിൽ ഉള്ളത്. സാധാരണ ജലദോഷമാണോ, അതോ കൊറോണ വൈറസാണോ എന്ന് ഉറപ്പില്ലെങ്കിൽ, ഒപ്പം താമസിക്കുന്നവരിൽ നിന്നും ഒറ്റപെട്ടു കഴിയേണ്ടതുണ്ട്. ഈ സമയത്ത് കുടുംബവും തീർച്ചയായും മാസ്‌ക് ധരിക്കണം.

Story highlights- Why does govt say wear mask at home?