ഷൂട്ടിങ്ങിനായി ഒരുക്കിയ കിടക്കകളും സ്ട്രെച്ചറുകളും കൊവിഡ് രോഗബാധിതർക്ക് നൽകി ‘രാധേ ശ്യാം’ ടീം

May 11, 2021

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്ക പോലുമില്ലാതെയാണ് ആളുകൾ കഷ്ടപ്പെടുന്നത്. ഓക്സിജൻ ക്ഷാമം സൃഷ്ടിക്കുന്ന പ്രതിസന്ധി ഇതിനു പുറമെയാണ്. ഈ സാഹചര്യത്തിൽ പരമാവധി സഹായങ്ങൾ തേടുകയാണ് രാജ്യം. ഒട്ടേറെ സിനിമാതാരങ്ങൾ മികച്ച രീതിയിൽ തന്നെ കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായി. ഇപ്പോഴിതാ, പ്രഭാസ് നായകനാകുന്ന രാധേ ശ്യാം സിനിമയുടെ ടീം കൊവിഡ് ബാധിതരെ സഹായിക്കാൻ ശ്രമിക്കുകയാണ്.

തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. രാധേ ശ്യാം സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിക്കുകയാണ് രാധേ ശ്യാം ടീം. രാധേ ശ്യാമിന്റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നെങ്കിലും വൈറസിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇത് നിർത്തിവെച്ചു. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് ടീം.

Read More: ‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നതുപോലെ’; ഉള്ളുതൊടുന്ന വാക്കുകളുമായി മോഹന്‍ലാല്‍

ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂജ ഹെഗ്‌ഡെ ആണ് നായിക.

Story highlights- Radhe Shyam donates medical equipment to COVID patients