ട്രോളുകളില്‍ നിറഞ്ഞ് വിധിദിനത്തില്‍ ചരിത്രമെഴുതിയ ട്വന്റിഫോര്‍: വൈറല്‍ ട്രോള്‍ക്കാഴ്ചകള്‍

May 3, 2021

കേരളം ഉറ്റുനോക്കിയിരുന്ന വിധി ദിനത്തില്‍ എല്‍ഡിഎഫ് വിജയംകുറിച്ച് ഭരണത്തുടര്‍ച്ചയിലേക്ക് എത്തിയപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ താരമായത് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ ഏറ്റവും കൂടുതല്‍ തല്‍സമയ കാഴ്ചക്കാരുമായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ ചരിത്രംകുറിച്ചു. 5.2 ലക്ഷം ആളുകളാണ് ഒരേ സമയം ട്വന്റിഫോര്‍ ന്യൂസിന്റെ തല്‍സമയ സംപ്രേക്ഷണം യൂട്യൂബില്‍ കണ്ടത്.

അതേസമയം ട്രോളുകളിലും ഇടം പിടിച്ചിരിക്കുകയാണ് ട്വന്റിഫോര്‍. രസകരങ്ങളായ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിധി ദിനത്തില്‍ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പരസ്യ ഇടവേളകളില്ലാതെയായിരുന്നു ട്വന്റിഫോറിന്റെ സംപ്രേക്ഷണം. കൃത്യതയാര്‍ന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും വേഗത്തില്‍ ട്വന്റിഫോറിലൂടെ പ്രേക്ഷകരിലേക്കെത്തി.

ട്വന്റിഫോര്‍ ന്യൂസിന്റെ യൂട്യൂബ് സൂപ്പര്‍ ചാറ്റും ഏറെ ശ്രദ്ധേയമായി. സൂപ്പര്‍ ചാറ്റിലൂടെ ലഭിച്ച തുക കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനുള്ള ട്വന്റിഫോറിന്റെ തീരുമാനത്തേയും പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തു.

വിധിദിനത്തില്‍ ശ്രദ്ധ നേടിയ ട്രോളുകള്‍

Story highlights: 24 news troll videos election counting day