കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചുനല്‍കി സോനു സൂദും കൂട്ടരും

May 5, 2021
Actor Sonu Sood charity foundation arranges oxygen cylinders for covid patients

കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത്. പലയിടങ്ങളില്‍ നിന്നുമുള്ള ഓക്‌സിജന്‍ ക്ഷാമത്തിന്റെ വാര്‍ത്തകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബെഗളൂരുവിലും സ്ഥിതി രൂക്ഷമാണ്. ഓക്‌സിജന്‍ കിട്ടാത്ത രോഗികള്‍ക്ക് ബെഗളൂരുവില്‍ ഓക്‌സിജന്‍ എത്തിച്ചു നല്‍കി മാതൃകയാവുകയാണ് ചലച്ചിത്രതാരം സോനു സൂദ്. ബെഗളൂരുവിലെ എആര്‍എകെ ആശുപത്രിയിലാണ് രോഗികള്‍ക്കായി സോനു സൂദും സംഘവും ചേര്‍ന്ന് ഓക്‌സിജന്‍ എത്തിച്ചു നല്‍കിയത്.

സോനൂ സൂദ് ചാരിറ്റി ഫൗണ്ടേനിലെ ഒരു അംഗത്തെ യെലഹങ്ക ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്യുന്നതില്‍ നിന്നായിരുന്നു ഈ നന്മപ്രവൃത്തിയുടെ തുടക്കം. ആശുപത്രിയില്‍ 22-ഓളം കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ അപകടാവസ്ഥയിലാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരം. ഇതേതുടര്‍ന്ന് താരവും സംഘവും ആവശ്യമായ ഇടപെടല്‍ നടത്തി.

Read more: ബഹിരാകാശത്തേക്ക് യാത്ര പോയ ചിമ്പാന്‍സി; അറിയാം ഹാമിനെക്കുറിച്ച്

താരവും സംഘവും രാത്രിയില്‍ത്തന്നെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു. ലഭ്യമായ ബന്ധങ്ങള്‍ എല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു സോനു സൂദിന്റെ പ്രവര്‍ത്തനം. പതിനഞ്ച് ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു നല്‍കാനും താരത്തിനും സംഘത്തിനും സാധിച്ചു.

Story highlights: Actor Sonu Sood charity foundation arranges oxygen cylinders for covid patients