ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്വന്റിഫോറിനെ ട്രോളി: വൈറല്‍ക്കാഴ്ച

May 31, 2021
Cat trolling Twenty Four News viral video

ലോകമലയാളികള്‍ക്ക് പുതിയ വാര്‍ത്താ സംസ്‌കാരം സമ്മാനിച്ച ട്വന്റിഫോര്‍ ന്യൂസ് പലപ്പോഴും ട്രോളുകളിലും നിറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വാര്‍ത്താ സമയങ്ങളില്‍. ഇപ്പോഴിതാ ട്വന്റിഫോറിനെ ട്രോളുന്ന ഒരു പൂച്ചയുടെ വിഡിയോയാണ് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

യൂട്യൂബ് ടെന്‍ഡിങ്ങില്‍ പോലും ഇടംനേടിയിട്ടുണ്ട് ട്വന്റിഫോറിനെ ട്രോളുന്ന പൂച്ചയുടെ വിഡിയോ. ചാഞ്ഞും ചരിഞ്ഞുമെല്ലാം ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ വീക്ഷിക്കുന്ന പൂച്ചയെ വിഡിയോയില്‍ കാണാം. പൂച്ചയ്ക്ക് ഗംഭീരമായി ഒരു കുട്ടി ഡബ്ബും ചെയ്തിട്ടുണ്ട്. പൂച്ചയുടെ വികൃതിക്കൊപ്പം പശ്ചാത്തലത്തിലുള്ള ഡയലോഗും ഏറെ രസകരമാണ് എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ ട്രോളന്‍ പൂച്ച.

Read more: ബാഹുബലിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ചൈതന്യ- വിഡിയോ

ഇക്കാലത്ത് ട്രോള്‍ എന്ന വാക്ക് അപരിചിതമായവര്‍ കുറവായിരിക്കും. കാരണം നാടോടുമ്പോള്‍ നടുവേ അല്ല ഒരു മുഴം മുന്നേ തന്നെ ഓടാറുണ്ട് പല ട്രോളന്മാരും. കളിയാക്കലുകള്‍ മാത്രമല്ല കൃത്യമായ ബോധവല്‍ക്കരണങ്ങളും ട്രോളുകളില്‍ ഇടം പിടിക്കാറുമുണ്ട് പലപ്പോഴും. കാലികപ്രസക്തമായ കാര്യങ്ങളെ നര്‍മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് മിക്ക ട്രോളുകളും. രസകരങ്ങളായ ട്രോളുകള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളിലും കൈയടി നേടാറുണ്ട്.

Story highlights: Cat trolling Twenty Four News viral video