ഇലക്കറികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

May 24, 2021

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികൾ. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

ആരോഗ്യത്തിന് ആവശ്യമായ നിരവധി ഗുണങ്ങൾ ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. തഴുതാമ, ചേമ്പില, ചീര, വേലിച്ചീര, കൊടകൻ (മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില തുടങ്ങി നിരവധി ഇലക്കറികൾ ആരോഗ്യത്തിന് ഗുണകരമാണ്.

ഇലകൾ കറിയാക്കിയോ ഉപ്പേരിയാക്കിയോ കഴിക്കാവുന്നതാണ്. കുടലിലെ അണുബാധ ഇല്ലാതാക്കാനും മലശോധന എളുപ്പമാക്കാനും ഇലക്കറികൾ സഹായിക്കുന്നു. ഇവ കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം വർധിക്കുകയും ഉന്മേഷം കൂടുകയും ചെയ്യും.

Read also:അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നമുക്ക് ലഭ്യമാകുന്ന ഇലക്കറികളിൽ മിക്കവയിലും ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, ലവണങ്ങൾ ജീവകം എ, സി, കെ എന്നിവയെല്ലാം ചീരയിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ഉത്തമമാണ്.

കണ്ണിന്റ കാഴ്ചയ്ക്ക് ഉത്തമമാണ് മുരിങ്ങയില പോലുള്ള ഇലക്കറികൾ. അതേസമയം എല്ലാ ഇലക്കറികളും എല്ലാക്കാലത്തും കഴിക്കാൻ സാധിക്കില്ല. മുരിങ്ങയില കർക്കിടക മാസത്തിൽ കഴിക്കരുത് എന്ന് നമ്മുടെ നാട്ടിൽ പൊതുവേ പറയാറുണ്ട്. മുരിങ്ങ ഇലയ്ക്കു ഈ മാസത്തിൽ കട്ട് കൂടും എന്നാണ്‌ പറയാറുള്ളത്.

Story Highlight:Importance of Leafy vegetables