32 വർഷത്തെ ഏകാന്തവാസം അവസാനിപ്പിച്ച് ഇറ്റലിയുടെ ‘റോബിൻസൺ ക്രൂസോ’

May 1, 2021

ഇറ്റലിയുടെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നയാളാണ് മൗറോ മൊറാൻഡി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ദ്വീപിൽ നിന്നും മൗറോയെ പുറത്തെത്തിച്ചത് ഒരു വർഷം നീണ്ട പ്രയത്നങ്ങൾക്ക് ഒടുവിലാണ്.

81 കാരനായ മൗറോ മൊറാൻഡി തന്റെ പ്രിയപ്പെട്ട ഐലൻഡ് ഓഫ് ബുഡെല്ലിയോട് അത്യന്തം വൈകാരികമായാണ് വിട പറഞ്ഞത്. 32 വർഷ അദ്ദേഹം ഈ സ്ഥലത്തെ ഏക താമസക്കാരനായിരുന്നു . 2016ൽ ദ്വീപിന് പുതിയ ഉടമകൾ എത്തുന്നതുവരെ അദ്ദേഹം ദ്വീപിന്റെഔദ്യോഗിക പരിപാലകനായി പ്രവർത്തിച്ചു, കൂടാതെ അദ്ദേഹത്തെ ദ്വീപിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളെ നിരാകരിക്കുമ്പോഴും അനൗദ്യോഗിക ചുമതലകൾ തുടരുന്നതിനായി കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രമിച്ചു.

എന്നാൽ അതൊന്നും ഫലപ്രദമായില്ല. ‘ഞാൻ പോരാട്ടം അവസാനിപ്പിച്ചു. 32 വർഷങ്ങൾക്ക് ശേഷം ഇവിടം വിട്ടുപോകുന്നതിൽ ഞാൻ അങ്ങേയറ്റം ദുഖിതനാണ്’. എന്നാണ് മൗറോ പ്രതികരിച്ചത്.

1989 ൽ തെക്കൻ ഇറ്റലിയിൽ നിന്ന് പോളിനേഷ്യയിലേക്ക് കപ്പൽ കയറാമെന്ന പ്രതീക്ഷയിൽ ചെറുപ്പക്കാരനായ മൊറാൻഡി ഒരു ബോട്ടിൽ യാത്ര ആരംഭിച്ചതാണ്. എന്നാൽ അദ്ദേഹത്തിന്റെ ബോട്ടിന് കേടുപാടുകൾ സംഭവിക്കുകയും ബുഡെലി എന്ന ചെറിയ പിങ്ക് നിറത്തിലുള്ള ദ്വീപിൽ അഭയം തേടുകയും ചെയ്തു.


മൗറോ ദ്വീപിൽ വന്നിറങ്ങിയപ്പോൾ തന്നെ സ്ഥലത്തിൽ ആകൃഷ്ടനായി . അതിന്റെ പരിപാലകൻ വിരമിക്കാൻ പോകുകയാണെന്നും അദ്ദേഹം അറിഞ്ഞതോടെ, തന്റെ ബോട്ട് വിറ്റ് ബുഡെല്ലിയുടെ പുതിയ രക്ഷാധികാരിയായി ജോലി ഏറ്റെടുത്തു.

ഇത്രയും വർഷവും അദ്ദേഹം ദ്വീപിനെ പരിപാലിച്ചു. മാലിന്യത്തിൽ നിന്നും മണൽ മോഷ്ടാക്കളിൽ നിന്നും അതിക്രമിച്ചു കടക്കുന്നവരിൽ നിന്നും സദാസമയം ജാഗ്രതയോടെ അദ്ദേഹം ദ്വീപിനു ചുറ്റും സജീവമായി.

Read More: കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ട്യൂഷൻ ക്ലാസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..

മൊറാൻഡി 2016 വരെ ദ്വീപിൽ സമാധാനത്തോടെ ജീവിച്ചു. എന്നാൽ ദ്വീപിന്റെ ഉടമ അത് സർക്കാരിന് കൈമാറിയതോടെ ദ്വീപ് ലാ മഡലീന പാർക്കിന്റെ ഭാഗമായിത്തീർന്നു, പുതിയ മേലധികാരികൾ മൊറാൻഡിയുടെ പങ്ക് ഇല്ലാതാക്കി. എന്നാൽ, ഇവിടെ നിന്നും പോയാലും മറ്റൊരിടത്ത് ഇതേപോലെ തന്നെ കാണാൻ സാധിക്കും എന്ന് അറിയിച്ചാണ് മൗറോ പടിയിറങ്ങിയത്.

Story highlights- Italian hermit forced to leave island he guarded for 32 years