‘ഒരുപാട് പേർക്ക് നിങ്ങൾ പ്രചോദനമാകട്ടെ’- മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ് രാജ്

May 8, 2021

കേരളത്തിൽ കൊവിഡ് നിരക്ക് ഉയരുന്നതിന്റെ ഭാഗമായി മെയ് 8 മുതൽ 16 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടുമൊരു ലോക്ക്ഡൗൺ നേരിടുമ്പോൾ ആരും പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രിയുടെ ആ തീരുമാനത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

‘ഉത്തരവാദിത്തമുള്ള ഭരണം. ഒരുപാട് പേർക്ക് നിങ്ങൾ പ്രചോദനമാകട്ടെ’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ട്വീറ്റും ഇതിനോടൊപ്പം പ്രകാശ് രാജ് ചേർത്തിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ആരും വിശന്നിരിക്കേണ്ടി വരില്ല. അടുത്ത ആഴ്ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ആരംഭിക്കും’- മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുന്നു.

Read More: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ സംഭാവന ചെയ്ത് അനുഷ്കയും വിരാടും; ലക്ഷ്യം ഏഴുകോടി

അതേസമയം, എന്നുമുതലാണ് ലോക്ക്ഡൗൺ കേരളത്തിൽ ആരംഭിക്കുന്നത്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ പൊലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്. പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസും അത്യാവശ്യ സാഹചര്യത്തില്‍ സത്യവാങ്മൂലവും കരുതിയിരിക്കണം. പൊതുഗതാഗതം പൂർണമായും നിലച്ചു. അടിയന്തര ഘട്ടത്തില്‍ മരുന്ന് ഉള്‍പ്പെടെ ജീവന്‍ രക്ഷാ ഉപാധികള്‍ക്കായി പൊലീസിന്റെ സഹായം തേടാം.

Story highlights- prakash raj appreciationg pinarayi vijayan