ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ദ്വീപും അതിന്റെ പ്രത്യേകതകളും…

May 6, 2021

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഗ്നിപർവ്വത ദ്വീപാണ് നിരവധി പ്രത്യേകതകളാൽ സമ്പന്നമായ സർട്ട്സി. ഐസ്‌ലാൻഡിന്റെ തെക്കേ അറ്റത്ത് വെസ്റ്റ്‌മന്നയ്ജാർ ദ്വീപു സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ദ്വീപ് അത്ഭുതകഴ്ചകളുടെ കേന്ദ്രമാണ്. 50 വർഷം മുൻപ് കടലിനടിയിൽ നിന്നും ഉയർന്നുവന്ന ഒരു ദ്വീപാണിത്.

1963 നവംബർ 13 നാണ് ഈ ദ്വീപ് രൂപം കൊണ്ടത്. സമുദ്ര നിരപ്പിൽ നിന്നും 130 മീറ്റർ താഴെ ഉണ്ടായ അഗ്നി പർവ്വത സ്ഫോടനങ്ങളുടെ ഫലമായാണ് ഈ ദ്വീപ് രൂപം പ്രാപിച്ചത്. കുറെയധികം വർഷങ്ങൾ കൊണ്ടാണ് ഈ ദ്വീപ് ഇന്ന് കാണുന്ന രീതിയിലേക്ക് രൂപം പ്രാപിച്ചത്. 2.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ പരമാവധി വലുപ്പം.

ഒരിക്കൽ ആ വഴിയ്ക്ക് കപ്പൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരാണ് ഈ പ്രദേശത്ത് പുക ഉയരുന്നത് ആദ്യം കാണുന്നത്. പിന്നീട് ഇവിടെ നടത്തിയ അന്വേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായാണ് ഇതൊരു പുതിയ ദ്വീപ് രൂപം കൊണ്ടതാണെന്ന് കണ്ടെത്തിയത്.

Read also: അതിശയിപ്പിക്കുന്ന ഓർമ്മശക്തി; റെക്കോർഡുകൾ വാരിക്കൂട്ടി രണ്ടരവയസുകാരൻലയാളം സിനിമയ്ക്ക് സംഗീതം ഒരുക്കാൻ ഹോളിവുഡിൽ നിന്നും ഇവാൻസ് എത്തുന്നു; ഹൊറർ ചിത്രം ഉടൻ

അതേസമയം നോർസ് പുരാണത്തിലെ ഭീമാകാരമായ രൂപമുള്ള സര്‍ട്ടര്‍ എന്ന കഥാപാത്രത്തിന്‍റെ പേരാണ് ഈ ദ്വീപിന് നൽകിയിരിക്കുന്നത്. ഗവേഷകർക്ക് മാത്രമേ ഈ പ്രദേശത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളു. വിനോദ സഞ്ചാര നിരോധന കേന്ദ്രം കൂടിയാണ് ഈ പ്രദേശം. ‘പ്രകൃതിദത്ത ഗവേഷണശാല’ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.

Story Highlights:Surtsey- Tiny Volcanic Island