പ്രതിരോധശേഷി വർധിപ്പിക്കാൻ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം

May 28, 2021

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറെ കാര്യങ്ങളിൽ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. മാസ്ക് ധരിക്കുക, ചെറിയ ഇടവേളകളിൽ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക, പൊതുഇടങ്ങളിൽ പോകാതിരിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക തുടങ്ങിയവയൊക്കെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്… എന്നാൽ ഇതിനൊക്കെ പുറമെ ഏറ്റവും അത്യാവശ്യമായ ഒന്ന് ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ്. ശരീരത്തിൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് ഇക്കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതിനാൽ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം രോഗപ്രതിരോധശേഷി വർധിപ്പിക്കും.

ഏതൊക്കെയാണ് വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ എന്ന് നോക്കാം..

മാമ്പഴം: വൈറ്റമിൻ സി ധാരാളമായി അടങ്ങിയതാണ് മാമ്പഴം.

പപ്പായ: ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ മികച്ചതാണ് പപ്പായ. ദഹനത്തിനും എല്ലുകൾക്കും ബെസ്റ്റായ പപ്പായയിൽ 88.3 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.

Read also:ചിലവ് കുറഞ്ഞ സീവേജ് പൈപ്പുകൾക്കൊണ്ട് വീട് ഒരുക്കാം; 23 കാരിയുടെ ആശയത്തിന് ആവശ്യക്കാരേറെ…

നെല്ലിക്ക: നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമാണ് നെല്ലിക്ക. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നെല്ലിക്ക കഴിക്കുന്നത് ശീലമാക്കാം.

കാപ്സിക്കം, ബ്രോക്കോളി, ഓറഞ്ച് എന്നിവയിലും വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

Story Highlights: vitamin c to strengthen immune system