സംസ്ഥാനത്ത് ഇന്ന് 13270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

June 16, 2021
India Could Get Oxford Covid Vaccine By April 2021

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.79 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,15,06,139 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണം 11,655 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 638 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1748, തിരുവനന്തപുരം 1580, മലപ്പുറം 1309, കൊല്ലം 1337, പാലക്കാട് 847, തൃശൂര്‍ 1145, കോഴിക്കോട് 1039, ആലപ്പുഴ 846, കോട്ടയം 674, കണ്ണൂര്‍ 596, പത്തനംതിട്ട 424, കാസര്‍ഗോഡ് 419, ഇടുക്കി 293, വയനാട് 214 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, എറണാകുളം 14, കാസര്‍ഗോഡ് 9, പത്തനംതിട്ട 8, പാലക്കാട് 7, തൃശൂര്‍, വയനാട് 5 വീതം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,689 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1634, കൊല്ലം 1882, പത്തനംതിട്ട 450, ആലപ്പുഴ 1284, കോട്ടയം 595, ഇടുക്കി 654, എറണാകുളം 1801, തൃശൂര്‍ 1130, പാലക്കാട് 1569, മലപ്പുറം 1997, കോഴിക്കോട് 1495, വയനാട് 244, കണ്ണൂര്‍ 548, കാസര്‍ഗോഡ് 406 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,09,794 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,39,593 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,92,340 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,63,328 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,012 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2052 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 908 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Story highlights- covid updates