കുട്ടി സൈനബയായിവന്ന് പാട്ടുവേദിയുടെ മനംമയക്കി മേഘ്‌നക്കുട്ടി

June 13, 2021

ആലാപനത്തിലെ മാധുര്യം കൊണ്ടുമാത്രമല്ല മേഘ്‌നക്കുട്ടി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറുന്നത്..മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ കുട്ടി സൈനബയായി എത്തി വീണ്ടും ടോപ് സിംഗർ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഈ കൊച്ചുസുന്ദരി.

‘പാലാണ് തേനാണ് എൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ എൻ സൈനബാ..’എന്ന പഴയകാല ചലച്ചിത്രഗാനമാണ് മേഘ്‌നക്കുട്ടി ഇത്തവണ പാട്ടുവേദിയിൽ ആലപിച്ചത്. ‘ഉമ്മ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പി ഭാസ്‌കരന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകി എംഎം രാജ ആലപിച്ചതാണ് ഈ ഗാനം.

Read also:പ്രണയിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരിയായിരിക്കും; പാട്ടുവേദിയുടെ ഹൃദയം കീഴടക്കി എംജി ശ്രീകുമാറും ഭാര്യയും…

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlights: mekhna as sainaba in top singer