മഴക്കാല രോഗങ്ങളെ തടയാൻ വേണം കരുതൽ: കുടിവെള്ളം മുതൽ ഭക്ഷണരീതിവരെ

June 3, 2021

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. അതിനിടെയാണ് മഴക്കാലവും ഇങ്ങെത്തി. മഴക്കാലം രോഗങ്ങളുടെ കൂടെ കാലമാണ്. മഴക്കാല രോഗങ്ങളെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇത് മരണംവരെ സംഭവിക്കുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ കുടിക്കുന്ന വെള്ളം മുതൽ ഭക്ഷണ കാര്യത്തിൽ വരെ ഏറെ കരുതൽ ആവശ്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുന്നത് മഴക്കാലത്ത് ശീലമാക്കാം.

ചിക്കന്‍ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗങ്ങള്‍. ഇടവിട്ടുള്ള പനി, വിറയല്‍, കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, എന്നിവയും മഴക്കാലത്ത് രോഗങ്ങളുടെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന്റെയും, കുടിക്കുന്ന വെള്ളത്തിന്റെയും ശുചിത്വം ഇക്കാലത്ത് ഉറപ്പുവരുത്തണം.

മഴക്കാലത്ത് ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കണം. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകത്തിന് നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ജീരകവെള്ളം കുടിക്കുന്നതുവഴി അനാവശ്യ കലോറി ശരീരത്തില്‍ എത്തുകയുമില്ല.

Read also:മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ചുവപ്പൻ പാറക്കെട്ടുകൾക്കിടയിലെ നീല തടാകങ്ങൾ, മനുഷ്യനിർമിതമായ ഈ തടാകങ്ങൾക്ക് പിന്നിൽ…

ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയ്പ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള  മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം.

Read also: ഇതൊക്കെ സിംപിൾ അല്ലേ; ഓർമ്മശക്തികൊണ്ട് അത്ഭുതപ്പെടുത്തി രണ്ടര വയസുകാരി, മനഃപാഠമാക്കിയത് 200- ലധികം രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും

ഈ ദിവസങ്ങളിൽ പുറത്തുനിന്നുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പകരം ചൂടുള്ളതും വൃത്തിയുള്ള സാഹചര്യത്തിൽ പാകം ചെയ്തതുമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ഇത് ഒരു പരിധിവരെ രോഗങ്ങളെ തടയും.

Story Highlights; Monsoon- health and eating habits