‘അമ്മയ്ക്ക് പ്രിയപ്പെട്ട കോളേജ് ഡാൻസ്, ഇപ്പോൾ എന്റെയും’; വിഡിയോ പങ്കുവെച്ച് നിരഞ്ജന അനൂപ്

June 12, 2021

2015ൽ പുറത്തിറങ്ങിയ ‘ലോഹം’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന അനൂപ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. സംവിധായകൻ രഞ്ജിത്ത് നിരഞ്ജനയുടെ മാതൃ സഹോദരനാണ്. അഭിനയിക്കാനുള്ള ആഗ്രഹം ആദ്യമായി രഞ്ജിത്തിനോട് പങ്കുവെച്ചപ്പോൾ തുടക്കത്തിൽ എതിർത്തെങ്കിലും ലോഹത്തിൽ അഭിനയിക്കാൻ നിരഞ്ജനയ്ക്ക് അവസരം നൽകുകയായിരുന്നു.

നൃത്തവേദിയിലും സജീവസാന്നിധ്യമായ നിരഞ്ജന സിനിമാതിരക്കുകൾക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്. ലോക്ക്ഡൗൺ സമയത്ത് നിരവധി നിതാവിഡിയോകൾ നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള ഡാൻസ് നമ്പറുമായി എത്തിയിരിക്കുകയാണ് നടി.

നർത്തകിയായ അമ്മയുടെ ഇഷ്ട കോളേജ് ഡാൻസ് നമ്പർ ഇപ്പോൾ തന്റെയും പ്രിയപ്പെട്ടതാണ് എന്ന് പറഞ്ഞുകൊണ്ടാണ് നിരഞ്ജന വിഡിയോ പങ്കുവയ്ക്കുന്നത്. അതേസമയം, ചതുർമുഖം എന്ന സിനിമയിലാണ് നിരഞ്ജന ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Read More: ബോളിവുഡ് ചിത്രത്തിൽ നായകനായി ക്രിക്കറ്റ് താരം ശ്രീശാന്ത്; എത്തുന്നത് സി ബി ഐ ഉദ്യോഗസ്ഥനായി

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും. ലെബിസൺ ഗോപിയാണ് ക്യാമറ, ബിജിത്ത് ബാലയാണ് എഡിറ്റർ. അനിൽ കൃഷ്ണ സംഗീതം ഒരുക്കുന്നു. ജനപ്രിയ സംഗീതജ്ഞൻ ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Story highlights- niranjana anoop dancing video