മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി കുടുംബ ചിത്രം; ‘ബ്രോ ഡാഡി’

June 18, 2021

മോഹൻലാലിനെ നായകനാക്കി ലൂസിഫർ സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ചതാണ് പൃഥ്വിരാജ് സുകുമാരൻ. സിനിമയ്ക്ക് എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, എമ്പുരാന് മുൻപ് മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്.

ബ്രോ ഡാഡി എന്നാണ് ചിത്രത്തിന്റെ പേര്. ‘എന്റെ രണ്ടാമത്തെ സംവിധാനം. ‘ബ്രോ ഡാഡി’ സിനിമയിൽ ടൈറ്റിൽ റോളിൽ ലാലേട്ടൻ ആണ് എത്തുന്നത്. ഒരു കൂട്ടം അഭിനേതാക്കൾ ഈ സിനിമയിൽ തുല്യ പ്രാധാന്യമുള്ള മുഴുനീള വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. രസകരമായ ഒരു കുടുംബ ചിത്രമാണിത്. നിങ്ങളെ ചിരിപ്പിക്കാനും വീണ്ടും കാണാൻ ആഗ്രഹിപ്പിക്കുന്നതുമായ സിനിമയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമുക്കെല്ലാവർക്കും സന്തോഷകരമായ ഒരു സിനിമ ലഭിച്ച സമയമാണിതെന്ന് ഞാൻ ഊഹിക്കുന്നു. ഉടൻ ആരംഭിക്കുന്നു.’- പൃഥ്വിരാജ് കുറിക്കുന്നു.

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.

Story highlights- prithviraj announced next directorial project with mohanlal