കണ്ണിനേറ്റ മുറിവ് വ്യത്യസ്തനാക്കി; ലേകശ്രദ്ധ നേടിയ ‘സ്‌കാര്‍ഫേസ്’ സിംഹരാജന്റെ കഥ

June 13, 2021
Story of most famous Scarface lion

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കാര്‍ഫേസ് എന്ന സിംഹരാജന്‍ മരണത്തിന് കീഴടങ്ങിയത്. വെറുമൊരു സിംഹം ആയിരുന്നില്ല സ്‌കാര്‍ഫേസ്. ലോകശ്രദ്ധ പോലും നേടിയ സിംഹരാജനാണ്. അത്രയ്ക്കുണ്ടായിരുന്നു ആ മുഖത്തെ വീര്യവും നോട്ടത്തിന്റെ തീവ്രതയും.

കെനിയയിലെ മാസായി മാറയിലെ ഈ സിംഹത്തിന്റെ ചിത്രങ്ങള്‍ ഒരു തവണയെങ്കിലും കണ്ടിട്ടില്ലാത്തവര്‍ പോലും വിരളമായിരിക്കും. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ അത്രയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട് സ്‌കാര്‍ഫേസിന്. മാത്രമല്ല ലോകമെമ്പാടുമുള്ള മൃഗ സ്‌നേഹികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഈ സിംഹം.

സ്‌കാര്‍ഫേസ്… ആ പേര് സൂചിപ്പിക്കും പോലെ കുന്തംകൊണ്ട് കണ്ണിനേറ്റ പരിക്കാണ് ഈ സിംഹത്തെ വ്യത്യസ്തനാക്കിയത്. സ്‌കാര്‍ഫേസിനെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ലേഖനങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. അങ്ങനെയാണ് ഈ സിംഹം ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയതും.

Read more: പൂച്ചക്കുഞ്ഞിനെ മടിയിലിരുത്തി ഫോട്ടോ, പിന്നാലെ അമ്മപ്പൂച്ചയുടെ മാസ്സ് എന്‍ട്രി; പിറന്നത് അതിഗംഭീര ഭാവങ്ങള്‍: വൈറല്‍ വിഡിയോയ്ക്ക് പിന്നില്‍

സ്‌കാര്‍ഫേസിന്റെ നോട്ടവും ശൗര്യവും അരേയും ഭയപ്പെടുത്തും. ആ നോട്ടത്തിന്റെ തീവ്രതയുടെ പ്രതിഫലനം പ്രകടമായിരുന്നു സ്‌കാര്‍ഫേസിന്റെ ഓരോ ചിത്രങ്ങളിലും. എന്നാല്‍ ഇനി ആ നോട്ടം ഇല്ല. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ജൂണ്‍ 11 ന് സ്‌കാര്‍ഫേസ് മരണത്തിന് കീഴടങ്ങിയത്. അതും സമാധാനപൂര്‍ണമായ അന്ത്യം. സ്‌കാര്‍ഫേസിന്റെ അവസാന നിമിഷത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

തന്റെ 14-ാം വയസ്സിലാണ് സ്‌കാര്‍ഫേസ് വിടവാങ്ങിയത്. (പത്ത് മുതല്‍ 14 വരെയാണ് സിംഹങ്ങളുടെ ശരാശരി ആയുസ്). എന്നാല്‍ ആ സിംഹരാജന്റെ ചിത്രങ്ങള്‍ ഇനിയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. ആ നോട്ടത്തിന്റെ ഓര്‍മകളും ഒരു പക്ഷെ മറയില്ല….

Story highlights: Story of most famous Scarface lion