സിദ്ധാർത്ഥ് ഭരതൻ ഒരുക്കുന്ന ‘ചതുരം’; ശ്രദ്ധേയമായി പോസ്റ്റർ

July 23, 2021

ജിന്നിന് ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിലെ പ്രധാന താരങ്ങൾ ഒരു ചതുരത്തിൽ ഉൾകൊള്ളുന്ന പോലെയാണ് പുതിയ പോസ്റ്റർ. റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, സ്വാസിക വിജയ്, അലൻസിയർ എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്.

സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ഇഷ്‌ക് തെലുങ്ക് റീമേക്ക് തിയേറ്ററുകളിലേക്ക്; നായികയായി പ്രിയ വാര്യർ

സ്റ്റെഫി സേവ്യറാണ് കോസ്റ്റ്യൂം, അഭിലാഷ് എമ്മാണ് മേക്കപ്പ് നിർവ്വഹിക്കുന്നത്. മാഫിയാ ശശി സ്റ്റണ്ട്സും വിക്കി സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിലാണ് ആർട്ട് ഡയറക്ടർ. ജിതിൻ മധുവാണ് സ്റ്റിൽസ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചതോടെ അനവധി അവസരങ്ങളാണ് സ്വാസികയെ തേടിയെത്തുന്നത്.

Story highlights- chathuram second look poster