രാജ്യത്ത് 35,342 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

July 23, 2021
new Covid cases

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 35,342 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38,740 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 4.05 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3.12 കോടി പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 483മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു. ഇന്നലെ 16,68,561 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം, കേരളത്തിൽ ഇന്നലെമാത്രം 12,818 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. ആകെ മരണം 15,739 ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,09,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,83,826 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,497 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2537 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Story highlights- india covid updates