രാജ്യത്ത് ഇന്ന് 29,689 പേർക്ക് കൊവിഡ്; 42,363 പേർക്ക് രോഗമുക്തി

July 27, 2021
new Covid cases

രാജ്യത്ത് ഇന്ന് 29,689 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,363 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമായി ഉയര്‍ന്നു. അതേസമയം, 132 ദിവസങ്ങൾക്കു ശേഷമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 30,000ൽ കുറവ് വരുന്നത്.

Read More: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയെത്തി. നിലവിൽ 3,98,100 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, ആകെ രോഗമുക്തരുടെ എണ്ണം 3,06,21,469 ആയി. 24 മണിക്കൂറിൽ 415 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,21,382 ആയി ഉയർന്നു.

Story highlights- india covid updates