മീനൂട്ടിയും ശ്രേയകുട്ടിയും കണ്ടുമുട്ടിയപ്പോൾ; ചിരി നിറച്ച് ഇന്നസെന്റിന്റെ ഡയലോഗ്

July 29, 2021

കേൾക്കാൻ കൊതിക്കുന്ന മനോഹരമായ പാട്ടുകൾക്കൊപ്പം രസകരമായ നിമിഷങ്ങളാണ് പാട്ട് വേദിയിൽ നിന്നും കാഴ്ചക്കാരിലേക്ക് എത്തുന്നത്…കുരുന്നു പാട്ടുകാരുടെ കളിയും ചിരിയും ഒപ്പം വിധികർത്താക്കളും അതിഥികളായി എത്തുന്നവരും ചേർന്നൊരുക്കുന്ന തമാശകളുമൊക്കെയായി രസകാഴ്ചകൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും. ഇപ്പോഴിതാ പാട്ട് വേദിയുടെ പ്രിയപ്പെട്ട അവതാരിക മീനാക്ഷിയും ഗായിക ശ്രേയ യും കണ്ടുമുട്ടിയപ്പോഴുള്ള മനോഹരമായ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

സുഹൃത്തുക്കളാണ് മീനാക്ഷിയും ശ്രേയയും. ഇരുവരും കണ്ടുമുട്ടിയപ്പോൾ രസകരമായ തമാശകളുമായി എത്തുകയാണ് ജഡ്ജസും. ചലച്ചിത്രതാരം ഇന്നസെന്റ് പറഞ്ഞ രസകരമായ കോമഡിയാണ് ഇപ്പോൾ പാട്ട് വേദിയിൽ ചിരി നിറയ്ക്കുന്നത്. മീനാക്ഷി അഭിനയിച്ച ഒപ്പം എന്ന ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ആലപിച്ചത് ശ്രേയ ആണ്. ചിത്രത്തിന് ലഭിച്ച സ്വീകാര്യത പോലെ തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയതാണ് ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും. മോഹൻലാലും മീനാക്ഷിയും തന്നെയാണ് പാട്ടിലെ മുഖ്യ ആകർഷണവും. ബി കെ ഹരിനാരായണന്റെതാണ് ഗാനത്തിന്റെ വരികൾ.

Read also: പാട്ട് മാത്രമല്ല മിമിക്രിയും അഭിനയവുമൊക്കെയുണ്ട് ഈ കൊച്ചുഗായകന്റെ കൈയിൽ; കുട്ടി ദീപക് ദേവായി വേദിയെ ചിരിപ്പിച്ച് ശ്രീദേവ്

ടോപ് സിംഗർ വേദിയിലെ കുട്ടികൾക്കും ജഡ്ജസിനും ഒപ്പം പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അവതാരിക മീനാക്ഷി. നിഷ്കളങ്കവും രസകരവുമായ സംസാരംകൊണ്ട് ആരാധകരെ സമ്പാദിച്ചതാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മീനൂട്ടി. മലയാള ടെലിവിഷൻ ചാനലുകളിൽ ഏറ്റവുമധികം ജനപ്രിയമായ പരിപാടിയാണ് ടോപ് സിംഗർ. പതിനാലു വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കുന്നത്.

Story highlights: Innocents comedy about meenakshi