സ്പെഷ്യൽ ചിക്കൻ വിഭവവുമായി മോഹൻലാൽ; ഒപ്പം സുചിത്രയും- വിഡിയോ

July 24, 2021

പലതരത്തിലുള്ള പാചക വീഡിയോകളും പരീക്ഷണങ്ങളുമെല്ലാം ഈ ലോക്ക്ഡൗൺ കാലത്ത് സജീവമായിരുന്നു. പലരും അങ്ങനെ താരങ്ങളുമായി. എന്നാൽ താരമായ ഒരാൾ പാചകത്തിലൂടെ വീണ്ടും തിളങ്ങുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണ്. മുൻപ്, പ്രിയദർശന്റെ അമ്മയുടെ സ്പെഷ്യൽ വിഭവമായ കാളാഞ്ചി ഫ്രൈ മോഹൻലാൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ മറ്റൊരു വിഭവവുമായി എത്തിയിരിക്കുകയാണ് താരം. സ്പെഷ്യൽ ചിക്കൻ റെസിപ്പിയാണ് മോഹൻലാൽ പങ്കുവയ്ക്കുന്നത്. മോഹൻലാൽ തനിയെ പാചകം ചെയ്ത ചിക്കൻ വിഭവം രുചി നോക്കി അഭിപ്രായവുമായി സുചിത്രയും എത്തുന്നുണ്ട്.

Read More: പ്രണയം പങ്കുവെച്ച് ദുർഗയും കൃഷ്ണ ശങ്കറും- കുടുക്കിലെ മനോഹര ഗാനമെത്തി

മുൻപ് കാളാഞ്ചി എന്ന മീൻ പാകം ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചത്. ഇത് സുഹൃത്തും സംവിധായകനുമായ പ്രിയദർശന്റെ അമ്മയുടെ റെസിപ്പി ആണെന്നും ഏത് മീൻ ഉപയോഗിച്ചും ഈ സ്പെഷ്യൽ ഫ്രൈ ഉണ്ടാക്കാമെന്നും മോഹൻലാൽ പറയുന്നു. ഫ്രൈഡ് സീ ബാസ് ആണ് മോഹൻലാൽ ഉണ്ടാക്കിയത്.

Story highlights- mohanlal special chicken recepie