നായാട്ടിന് മറ്റ് ഭാഷകളില്‍ റീമേക്ക് ഒരുങ്ങുന്നു

Nayattu remake in tamil by Gautham Vasudev Menon

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്‍ ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴില്‍ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച നായാട്ട് തിയേറ്ററുകളിലൂടെയും പിന്നിട് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രേക്ഷകരിലേക്കെത്തിയിരുന്നു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു നായാട്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിയേറ്ററില്‍ നിന്നും പിന്‍വലിച്ച ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്ഫോമിലൂടേയും പ്രേക്ഷകരിലേക്കെത്തുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍.

Read more: ഉമ്മയുടെ ഹൽവാ മധുരത്തിൽ മിയക്കുട്ടി പാടി, ‘പൂന്താലി പുഴയൊരു വമ്പത്തി..’- അതിമധുരമുള്ളൊരു നിമിഷം

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Nayattu remake in tamil by Gautham Vasudev Menon