ടോക്യോ ഒളമ്പിക്‌സ്: ഹോക്കിയില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ പെണ്‍കരുത്തുകള്‍

August 2, 2021
Indian Women Hockey Team Enters Tokyo Olympics Semifinal

ടോക്യോ ഒളിമ്പിക്‌സിന്റെ ആവേശത്തിലാണ് കായിക ലോകം. കാണികള്‍ക്ക് പ്രവേശനമില്ലെങ്കിലും അതിഗമംഭീരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുകൊണ്ട് രാജ്യത്തിന്റെ യശസ്സുയര്‍ത്തുകയാണ് ഇന്ത്യന്‍ താരങ്ങളും. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമും സെമിയില്‍ പ്രവേശിച്ചു. പുരുഷ വിഭാഗത്തിന് പിന്നാലെ പെണ്‍കരുത്തുകളും രാജ്യത്തിന് കൂടുതല്‍ മെഡല്‍ പ്രതീക്ഷ സമ്മാനിക്കുന്നു.

ഇന്ത്യ എന്ന രാജ്യത്തെ സംബന്ധിച്ച് ഇത് ചരിത്ര നേട്ടം കൂടിയാണ്. ആദ്യമായാണ് ഇന്ത്യന്‍ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.

Read more: കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം

ഓഗസ്റ്റ് നാലിനാണ് സെമി ഫൈനല്‍ പോരാട്ടം. അര്‍ജന്റീനയുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം നാലം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ അന്ന് ആകെ ആറ് ടീമുകളാണ് മത്സരിച്ചിരുന്നത്. അതുകൊണ്ടുതന്നെ സെമി ഫൈനല്‍ ഉണ്ടായിരുന്നില്ല.

Story highlights: Indian Women Hockey Team Enters Tokyo Olympics Semifinal