‘സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ആരും ഇഷ്ടപ്പെടാറില്ല’; ഇന്ത്യയുടെ നേട്ടത്തിന് ഇതിലും മികച്ച വര്‍ണനയില്ല

August 17, 2021
Mohammed Shami Reaches 50 With a Six

കായിക ലോകത്ത് ക്രിക്കറ്റ് ആവേശത്തിന്റെ അലയൊലികള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേട്ടം കുറിച്ചപ്പോള്‍ കായികലോകം പോലും അതിശയിച്ചു. കാരണം സിലബസിലില്ലാത്ത ചോദ്യം എന്നതിന് സമാനമായ രീതിയിലായിരുന്നു ഇന്ത്യയുടെ തന്ത്രം. ബൗളിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബുംറയും മുഹമ്മദ് ഷമിയുമാണ് ബാറ്റിങ്ങില്‍ അതിശയിപ്പിച്ചത്. ‘സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ആരും ഇഷ്ടപ്പെടാറില്ല’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ്.

ഇന്ത്യന്‍ ആരാധകര്‍ക്ക് പോലും പ്രതീക്ഷ നഷ്ടപ്പെട്ട സമയത്താണ് ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമി കൂട്ടുകെട്ട് നേട്ടം കൊയ്തത്. ടെസ്റ്റ് കരിയറില്‍ ഇരുവരും തങ്ങളുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നിലയിലേക്കാണ് ബാറ്റ് വീശിയത്. ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സിന് ഡിക്ലയര്‍ ചെയ്തതോടെയാണ് ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമി കൂട്ടുകെട്ടിന് വിരാമമായത്.

Read more: ഈ വിഡിയോ കണ്ടാല്‍ കണ്ണുകളെ പോലും അവിശ്വസിച്ചേക്കാം; അതിശയിപ്പിക്കും അതിതീവ്രമായ ഈ ‘മാക്രോ സൂം’ ചിത്രങ്ങള്‍

ഒന്‍പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമി കൂട്ടുകെട്ടില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തത് 89 റണ്‍സ് ആണ്. ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യ അടിച്ചെടുത്ത ഏറ്റവും മികച്ച ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടും ജസ്പ്രീത് ബുംറ- മുഹമ്മദ് ഷമിയുടേതാണ്. 70 പന്തില്‍ നിന്നുമായി 56 റണ്‍സാണ് മുഹമ്മദ് ഷമി അടിച്ചെടുത്തത്. 92 മീറ്റര്‍ ദൂരമുള്ള സിക്‌സും താരത്തിന്റെ നേട്ടമാണ്. 64 പന്തില്‍ നിന്നുമായി ബുംറ 34 റണ്‍സും അടിച്ചെടുത്തു.

Story highlights: Mohammed Shami Reaches 50 With a Six