ചരിത്രം കുറിച്ച് നീരജ് ചോപ്ര, ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം

August 7, 2021

ടോക്യോയിൽ ഇന്ത്യ ഉറ്റുനോക്കിയതാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്രയിലേക്ക്… ഇന്ത്യൻ കായികപ്രേമികളുടെ മുഴുവൻ പ്രതീക്ഷകളും ഉയർത്തികൊണ്ട് സ്വർണ മെഡൽ നേട്ടത്തിലേക്കാണ് നീരജ് ചോപ്രയുടെ വിജയകുതിപ്പ്. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി.

ജാവലിൻ ത്രോയിൽ ആദ്യം മുതൽ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷകൂടിയയായിരുന്നു നീരജ്, മുഴുവൻ പ്രതീക്ഷകളും വാനോളം ഉയർത്തിയാണ് നീരജിന്റെ ഈ മെഡൽ നേട്ടം. ഇതോടെ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നീരജ്.

ജര്‍മനിയുടെ ജോഹന്നെസ് വെറ്റെർ, ജര്‍മനിയുടെ ജൂലിയാന്‍ വെബ്ബെര്‍, ഫിന്‍ലന്‍ഡിന്റെ ലസ്സി എറ്റെലാറ്റാലോ, മാള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മാര്‍ദാരെ, പാകിസ്താന്റെ അര്‍ഷാദ് നദീം എന്നിവരായിരുന്നു നീരജിന്റെ പ്രധാന എതിരാളികൾ.

യോഗ്യതാ മത്സരത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിലേക്ക് ടിക്കറ്റെടുത്ത താരം കൂടിയാണ് നീരജ് ചോപ്ര. ജാവലിൻ ത്രോ ഫൈനലിൽ 12 താരങ്ങളാണ് പങ്കെടുക്കുത്തത്, അതിൽ എട്ട് പേർ അവസാന റൗണ്ടിലേക്ക് കടന്നു. ഓരോ താരങ്ങൾക്കും ആറു വീതം അവസരങ്ങളാണ് ഉള്ളത്. വൈകിട്ട് 4.30 നായിരുന്നു മത്സരം.

Read also:‘താരാട്ടിന്റെ ചിത്രപല്ലവി’യിൽ ഭാഗമാകാനുള്ള അവസാന ദിനം ഇന്നാണ്- കൈനിറയെ സമ്മാനങ്ങളുമായി ലോകമറിയുന്ന ഗായികയാകാം

അതേസമയം പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ ഇന്ത്യയുടെ മെഡൽ നേട്ടത്തിലേക്ക് ഒരു വെങ്കലം കൂടി ഇന്ന് കൂട്ടിച്ചേർത്തിരുന്നു. കസാക്കിസ്ഥാൻ്റെ ദൗലത് നിയാസ്ബെകോവിനെ 8-0 എന്ന സ്കോറിനു കീഴടക്കിയാണ് ബജ്റംഗ് പുനിയ മെഡൽ നേടിയത്.

Story highlights; neeraj-chopra-men-javelin-throw