ആ ചിരിയാണ് ഹൈലൈറ്റ്; സിനിമാ രംഗം അനുകരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിഡിയോ: വൈറല്‍ക്കാഴ്ച

August 20, 2021
Suryakumar Yadav And Prithvi Shaw

കളിക്കളത്തില്‍ ആവേശം നിറയ്ക്കുന്ന താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. പലപ്പോഴും കായികവിശേഷങ്ങള്‍ക്ക് പുറമെ രസകരങ്ങളായ ചില മുഹൂര്‍ത്തങ്ങളും കായിക താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. വളരെ വേഗത്തിലാണ് കായികലോകത്തെ വേറിട്ട കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ രസകരമായ ഒരു വിഡിയോ. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായുമാണ് ഈ വിഡിയോയിലെ ആകര്‍ഷണങ്ങള്‍. രസകരമായ ഒരു സിനിമാ രംഗം അനുകരിക്കുകയാണ് ഇരുവരും ചേര്‍ന്ന്. താരങ്ങളുടെ ചിരിയും വിഡിയോയിലെ മറ്റൊരു ആകര്‍ഷണമാണ്.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

1993-ല്‍ പ്രേക്ഷകരിലേക്കെത്തിയ ബസീഗര്‍ എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗമാണ് ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്ന് അനുകരിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ ചിത്രമാണ് ബസീഗര്‍. ഷാരൂഖ് ഖാന്‍, കാജോള്‍ തുടങ്ങിയവരാണ് ചിത്രത്തല്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

Story highlights: Suryakumar Yadav And Prithvi Shaw Baazigar Video