അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Cristiano Ronaldo with record goals in International Football

കാല്‍പന്തുകളിയിലെ പുതു തലമുറയില്‍പ്പെട്ട ഇതിഹാസമാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പകുതി യന്ത്രവും പകുതി മനുഷ്യനുമാണ് റൊണാള്‍ഡോ എന്നു പോലും പറയാറുണ്ട് ചിലര്‍, കാരണം പലപ്പോഴും അതിശയിപ്പിക്കുകയാണ് ഗംഭീരമായ ഗോള്‍പ്രകടനത്തിലൂടെ ആദ്ദേഹം. മൈതാനത്തെ വേഗതയും കൃത്യതയുമെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആകര്‍ഷണങ്ങളാണ്.

ഇപ്പോഴിതാ അന്താരാഷ്ട്ര ഫുട്ബോളില്‍ ചരിത്രം രചിച്ചിരിക്കുകയാണ് താരം. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന റെക്കോര്‍ഡാണ് സ്വന്തം പേരിലാക്കിയിരിക്കുന്നത്. 180 മത്സരങ്ങളില്‍ നിന്നുമായി 111 ഗോളുകള്‍ പോര്‍ച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി. ഇറാന്‍ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കൊര്‍ഡാണ് ക്രിസ്റ്റ്യാനോ തിരുത്തിയെഴുതിയത്.

Read more: പരം സുന്ദരിക്ക് ചുവടുവെച്ച് നവ്യ നായര്‍; ഒപ്പം സ്റ്റാര്‍മാജിക്കിലെ ആണ്‍പടയും

149 മത്സരങ്ങളില്‍ നിന്നുമായി 109 ഗോളുകളാണ് അലി ദേയി നേടിയിട്ടുള്ളത്. 1993- മുതല്‍ 2006 വരെ കളിച്ചിട്ടുണ്ട് അദ്ദേഹം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുറോ കപ്പില്‍ തന്റെ 176-ാം മത്സരത്തില്‍ 109 ഗോളുകളുമായി അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ പുതിയ ചരിത്രം രചിച്ചത്.

Story highlights: Cristiano Ronaldo with record goals in International Football