നട്ടെല്ലുകൾ കൂടി ചേർന്ന നിലയിൽ ജനിച്ച ഇരട്ടക്കുട്ടികൾ; ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞിട്ടും ഇന്നും ചേർന്നിരിക്കുന്നവർ- ഹൃദയം തൊടുന്ന അനുഭവം

May 17, 2023

ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേർന്ന നിലയിലുള്ള ഒട്ടേറെ ഇരട്ടകുട്ടികളെക്കുറിച്ച് കേട്ടിട്ടുണ്ടാകുമല്ലോ. ഇന്നത്തെ കാലത്തും അത്തരത്തിൽ ജനിക്കുന്നവർ വേർപെടുത്തുന്നത് വളരെ പ്രതിസന്ധി നിറഞ്ഞ പ്രക്രിയ ആണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ച്, മറ്റുള്ളവരുടെ സഹായം ആശ്രയിച്ച് മുന്നോട്ട് പോകാൻ ഇങ്ങനെ ജനിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ട്. അങ്ങനെയുള്ള ഒരു ജനനമായിരുന്നു എമ്മന്റെയും സാഷ്യ മൊവാട്ടിന്റെയും.

നട്ടെല്ലുകൾ ചേർന്ന നിലയിലാണ് ഇവർ ജനിച്ചത്. 2001 സെപ്റ്റംബർ 13 ന് ആയിരുന്നു ഇവർ ജനിച്ചത്. യു കെയിൽ ജനിച്ച സഹോദരിമാർ ജനിച്ച് മൂന്നു മാസം പ്രായമായപ്പോൾ തന്നെ വളരെ നിർണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേർപിരിഞ്ഞു. 16 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ യുകെയിൽ വളരെ അപൂർവമായിരുന്നു ആ സമയത്ത്. അറിവില്ലാത്ത പ്രായത്തിൽ വേർപിരിഞ്ഞിട്ടും വർഷങ്ങൾ ഇത്രയായിട്ടും ആ കൂടിച്ചേർന്നിരുന്ന അതെ പൊസിഷനിലാണ് അവർ ഉറങ്ങുന്നതുപോലും. അതാണ് ഏറ്റവും കൗതുകകരമായ കാര്യം.

Read More: ലോകം മുഴുവനുമുള്ള മലയാളികളെ കോർത്തിണക്കി ട്വന്റിഫോർ കണക്റ്റ്; പര്യടനം ഇന്ന് കൊല്ലം ജില്ലയിൽ

കാര്യം ഇങ്ങനെയാണെങ്കിലും വേര്പിരിഞ്ഞതുകൊണ്ട് രണ്ടു യൂണിവേഴ്‌സിറ്റിയിൽ പഠിക്കാനും ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനും എമ്മനും സാഷ്യയ്ക്കും സാധിച്ചു. അതേസമയം, കൂടിച്ചേർന്ന് ജനിച്ചതുകൊണ്ട് രണ്ടുപേരുടെയും ഓരോ കാലിനും നീളകുറവുണ്ട്. അതിനോടൊപ്പം നട്ടെല്ല് വേർപിരിച്ചതിനാൽ നടക്കാനും ബുദ്ധിമുട്ട് ഉണ്ട്. ഒരാൾക്ക് വീൽചെയറും ഊന്നുവടിയും ഉപയോഗിച്ച് വേണം നടക്കാൻ. ഒരാൾക്ക് ഊന്നുവടിയുടെ സഹായം മതി.

Story highlights- Eman and Sachia Mowatt were born prematurely and were conjoined