സ്വന്തമായി മുറിയും അത്യാധുനിക സൗകര്യങ്ങളുമുള്ള പ്രാവുകൾ; വളർത്തുപക്ഷികൾക്കായി ലക്ഷങ്ങൾ ചിലവഴിച്ച് ഒരു യുവതി

വളർത്തുമൃഗങ്ങളോട് വളരെയധികം സ്നേഹവും അടുപ്പവും പുലർത്തുന്ന ധാരാളം ആളുകളുണ്ട്. വളരെ കരുതലോടെയാണ് അവർ വളർത്തുമൃഗങ്ങളെയും പക്ഷികളെയുമെല്ലാം പരിചരിക്കാറുള്ളത്. എന്നാൽ മെഗി ജോൺസൺ എന്ന യുവതി ഇക്കാര്യത്തിൽ വ്യത്യസ്തയാണ്. കാരണം, തന്റെ വളർത്തുപ്രാവുകൾക്കായി കുറച്ച് അധികം തുക തന്നെയാണ് മെഗി ചിലവഴിക്കുന്നത്. രണ്ടുപ്രാവുകളാണ് മെഗിക്ക് ഉള്ളത്.

ഇവയ്‌ക്കായി വർഷം തോറും നാലുലക്ഷം രൂപയാണ് ഇവർ മുടക്കുന്നത്. അവയുടെ വാർഷിക ആരോഗ്യ- സൗന്ദര്യ പരിചരണമൊക്കെയാണ് ഈ തുക കൊണ്ട് മെഗി ചെയ്യുന്നത്.പ്രാവുകൾക്ക് സ്വന്തമായി ഒരു മുറി തന്നെ ഒരുക്കിയിട്ടുണ്ട്. അവർക്ക് സ്വന്തമായി ഒരു കുളിമുറി, വാർഡ്രോബ്, നടക്കാൻ ഒരു പ്രാം എന്നിവയുമുണ്ട്. സ്കൈ, മൂസ് എന്നിങ്ങനെയാണ് മെഗി അവയ്ക്ക് പേര് നൽകിയിരിക്കുന്നത്.

Read More: രാമായണകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ സീതയായി കങ്കണ റണാവത്‌

അപകടകരമായ ഒരു നിലയിൽ നിന്നുമാണ് അവയെ മെഗി രക്ഷിച്ചതും ഇത്രയധികം സൗകര്യങ്ങൾ ഒരുക്കിയതും. കളിക്കാനായി കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമെല്ലാം ഉണ്ട്.

Story highlights- pigeons with own room