ആയിരത്തിലധികം വർഷങ്ങൾ മണ്ണിനടിയിൽ കിടന്നിട്ടും കേടുപാടുകളില്ലാതെ ആയുധങ്ങൾ- അമ്പരപ്പിച്ച് ചൈനീസ് മണ്ണിന്റെ പ്രത്യേകത

നാല്പതുവർഷങ്ങൾക്ക് മുൻപ് ചൈനയിലെ ഒരു കാർഷിക ഗ്രാമത്തിൽ കൃഷിയിടമൊരുക്കുന്നതിനിടയിൽ അമ്പരപ്പിക്കുന്ന വസ്തുക്കളാണ് ലഭിച്ചത്. കളിമണ്ണിൽ തീർത്ത രണ്ടായിരത്തിലധികം കൊച്ചു പടയാളികളുടെ രൂപം. ഒപ്പം ആയുധങ്ങളും. ഇതിനു പുറമെ പക്ഷികളും, മൃഗങ്ങളും രഥങ്ങളുമെല്ലാമുണ്ടായിരുന്നു. ഇനിയും മണ്ണിനടിയിൽ നിന്നും ഇത്തരം ശേഖരങ്ങൾ കുഴിച്ചെടുക്കാനുമുണ്ട്.

ഈ ടെറാക്കോട്ട സൈന്യത്തിന് പിന്നിൽ പുരാവസ്തു ഗവേഷകർ ധാരാളം കണ്ടെത്തലുകൾ നടത്തിയിരുന്നു. ബിസി 210 മുതൽ 290 വരെ ചൈന ഭരിച്ച ക്വിൻ ഷി ഹുവാങ് രാജാവിന്റെ സൈന്യമാണിതെന്നാണ് കരുതുന്നത്. പരലോകത്തും രാജാവിന് കാവലാകണം എന്ന വിശ്വാസത്തിന്റെ പുറത്ത് തയ്യാറാക്കിയതാണ് ഈ ടെറാക്കോട്ട പ്രതിമകൾ എന്ന് ഗവേഷകർ പറയുന്നു. എന്നാൽ, കളിമണ്ണിൽ തീർത്ത പ്രതിമകളല്ല, അവയ്‌ക്കൊപ്പമുള്ള ആയുധ ശേഖരമാണ് എല്ലാവരെയും അമ്പരപ്പിച്ചത്.

ആയുധങ്ങളെല്ലാം വെങ്കലത്തിൽ നിർമിച്ചതായിരുന്നു. വാളും കുന്തവും കൊളുത്തുകളും അസ്ത്രങ്ങളുമെല്ലാമായി വർഷങ്ങളോളം ഇവ മണ്ണിൽ പുതഞ്ഞു കിടന്നു. ഏകദേശം രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ട് ഈ ആയുധങ്ങൾക്കും പ്രതിമകൾക്കും. എന്നാൽ, ഇത്ര വർഷം മണ്ണിൽ കിടന്നിട്ടും ആയുധങ്ങൾക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. അല്പം പോലും ക്‌ളാവും പിടിച്ചിട്ടില്ല.

ദ്രവിക്കാതെ ഇത്രയും കാലം കിടന്ന ആയുധങ്ങൾ ഒട്ടേറെക്കാലം ഗവേഷകരെ കുഴപ്പിച്ചിരുന്നു. പിന്നീട് ഈ ആയുധങ്ങളിൽ ദ്രവിക്കാതിരിക്കാൻ ഒരു ആവരണം ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. ‘ക്രോമേറ്റ് കൺവേർഷൻ കോട്ടിങ്’ എന്നാണ് ആ ആവരണത്തിന് ഇന്നത്തെ കാലത്ത് പറയുന്നത്. വെങ്കലം നശിക്കാതിരിക്കാനുള്ള കോട്ടിങ് ആണിത്. ഇരുപതാം നൂറ്റാണ്ടിൽ കണ്ടെത്തിയതാണ് ഈ രീതി. ചൈനീസ് ആയുധങ്ങളിലെല്ലാം ഈ കോട്ടിങ് കണ്ടതോടെ അതുകൊണ്ടാവാം ദ്രവിക്കാത്തത് എന്ന നിഗമനത്തിൽ എത്തി. എന്നാൽ, ആകെ കണ്ടെത്തിയ ആയുധങ്ങളിൽ വെറും പത്തുശതമാനത്തിൽ മാത്രമാണ് ഈ കോട്ടിങ് ഉണ്ടായിരുന്നത്.

Read More: മിയക്കുട്ടിക്ക് ഒരു ക്യൂട്ട് പിറന്നാൾ സമ്മാനം- മിയയുടെ ഗാനത്തിന് ചുവടുവെച്ച് മേഘ്‌ന; വിഡിയോ

അതോടെ ചൈനീസ് മണ്ണിന്റെ പ്രത്യേകതയാണോ എന്ന രീതിയിൽ പഠനങ്ങൾ നീണ്ടു. മണ്ണിലും ക്രോമിയത്തിന്റെ അംശം കണ്ടെത്തിയതോടെ എന്തുകൊണ്ട് ആയുധങ്ങൾ നശിച്ചില്ല എന്നതിന് ഉത്തരമായി. പണ്ടുമുതൽക്കേ തന്നെ അലങ്കാരമെന്ന രീതിയിൽ ആയുധങ്ങളിലും ചുവരുകളും ചൈനക്കാർ ക്രോമിയം ഉപയോഗിച്ചിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി കുറച്ച് വെങ്കല ആയുധങ്ങൾ ചൈനയിലെ മണ്ണിലും, കുറച്ച് ആയുധങ്ങൾ ബ്രിട്ടനിലും കുഴിച്ചിട്ടു. ബ്രിട്ടനിലെ ആയുധങ്ങൾ നശിക്കുകയും ചൈനയിൽ കുഴിച്ചിട്ടവ അതേപടി തന്നെ നിലനിൽകുകയും ചെയ്തു.

Story highlights- terracottasa history