കൈകാലുകളില്ലാതെ ജനിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മേക്കപ്പ് ആർട്ട് വർക്കിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായ യുവാവ്

കുറവുകളെ വിജയമാക്കി മാറ്റുന്ന ഒട്ടേറെ ആളുകളുണ്ട്. അവർ സ്വന്തം പരിമിതികൾ പരാതികൾ ഇല്ലാതെ ഉൾക്കൊണ്ട് അതിജീവിക്കാൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാകുകയാണ് ഒരു 22-കാരൻ.ഗേബ് ആഡംസ് വീറ്റ്‌ലി എന്ന യുവാവിന്റെ ജീവിതം ജനനം മുതൽ സംഭവ ബഹുലമായിരുന്നു. കൈകാലുകൾ ഇല്ലാതെയാണ് ഗേബ് ആഡംസ് വീറ്റ്‌ലി ജനിച്ചത്. പരസഹായത്തോടെ മാത്രം ജീവിക്കാൻ സാധിക്കുന്ന കുഞ്ഞിനെ വളർത്താൻ മാതാപിതാക്കളും തയ്യാറല്ലായിരുന്നു. അവർ ഗേബ് ആഡംസ് വീറ്റ്‌ലിയെ ആശുപത്രിയിൽ ഉപേക്ഷിച്ചു.

കൈകാലുകളെ ബാധിക്കുന്ന അപൂർവമായ ഹാൻഹാർട്ട് സിൻഡ്രോം എന്ന ജനന വൈകല്യത്തോടെയാണ് അദ്ദേഹം ജനിച്ചത്. എന്നാൽ കുറവുകളൊന്നും കലയിൽ നിന്നും വീറ്റ്ലിയെ അകറ്റിയില്ല. ഇന്ന് അദ്ദേഹത്തിന്റെ സർഗ്ഗാത്മകത ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും ഗേബ് തന്റെ ജീവിതത്തെക്കുറിച്ചുള്ള ഒട്ടേറെ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതിനോടൊപ്പം തെന്നെ എന്നാൽ മേക്കപ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനാണ് അദ്ദേഹം ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത്.

Read More: ലിജോമോൾ സെങ്കണിയായി പരകായപ്രവേശം ചെയ്യുകയായിരുന്നു, ഈ പ്രകടനത്തിന് ഏത് അവാർഡ് നൽകിയാലാണ് മതിയാകുക- പ്രശംസിച്ച് കെ കെ ശൈലജ

മേക്കപ്പ് ട്യൂട്ടോറിയലുകൾ അപ്‌ലോഡ് ചെയ്തതിലൂടെയാണ് വീറ്റ്ലി ശ്രദ്ധേയനായി തുടങ്ങിയത്. ഹാൻഹാർട്ട് സിൻഡ്രോം ഉള്ളതിനാൽ ജനിച്ചയുടനെ ബ്രസീലിലെ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു ഗേബ് ആഡംസ് വീറ്റ്‌ലി. എന്നാൽ ഒമ്പത് മാസം പ്രായമുള്ളപ്പോൾ യൂട്ടായിൽ നിന്നുള്ള ഒരു കുടുംബം ദത്തെടുത്തതോടെ വീറ്റ്ലിയുടെ ജീവിതം മാറിമറിഞ്ഞു. ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും നൽകി ഒരു സഹായവുമില്ലാതെ എല്ലാം ചെയ്യാനും പ്രചോദനം നൽകിയത് വളർത്തമ്മയാണ്. അങ്ങനെ പരിമിതികളെ അതിജീവിച്ച് മേക്കപ്പിൽ വിസ്മയം തീർക്കുകയാണ് ഗേബ് ആഡംസ് വീറ്റ്‌ലി.

Story highlights- born without limbs and now now inspires millions